Saturday November 25, 2017
Latest Updates

ഇ.യു.രാജ്യങ്ങളിലെ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് മേല്‍ ബ്രിട്ടന്റെ കടിഞ്ഞാണ്‍:യുകെയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം 2019 മാര്‍ച്ച്29വരെ

ഇ.യു.രാജ്യങ്ങളിലെ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് മേല്‍ ബ്രിട്ടന്റെ കടിഞ്ഞാണ്‍:യുകെയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം 2019 മാര്‍ച്ച്29വരെ

ലണ്ടന്‍ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ യുകെയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ നിശ്ചയിച്ച് ബ്രിട്ടന്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരം 2019 മാര്‍ച്ച് 29വരെ മാത്രമേ അനുവദിക്കുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ വ്യക്തമാക്കിയത്. ഇപ്പോഴത്തെ പ്രഖ്യാപനവും അയര്‍ലണ്ടിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. കാരണം,സഞ്ചാരം സംബന്ധിച്ച മാറ്റങ്ങളൊന്നും അയര്‍ലണ്ടിനെ ബാധിക്കില്ലെന്നു നേരത്തെ തന്നെ മെയ് പ്രഖ്യാപിച്ചിരുന്നു. ഐറീഷ് പൗരന്മാര്‍ക്ക് യുകെ യാതോരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ബ്രക്സിറ്റ് വോട്ടെടുപ്പിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ഏറ്റവും പ്രസക്തമായ സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യം റോയിട്ടേഴ്സാണ് അവസരോചിതമായി ഉന്നയിച്ചത്. ഇതിന്റെ പേരില്‍ ബ്രീട്ടീഷ് സര്‍ക്കാരില്‍ നിന്നും ഭിന്ന സ്വരം ഉയരുകയും ചെയ്തു. അതിന് പരിസമാപ്തി കുറിക്കുന്നതിനു കൂടിയാണ് അവധി ആഘോഷത്തിനിടയിലും കൃത്യമായ സമയകാലാവധി അടയാളപ്പെടുത്തി പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.
ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ലിയാം ഫോക്സും ധനമന്ത്രി ഫിലിപ്പ് ഹാമണ്ടുമായാണ് ഈ വിഷയത്തില്‍ കൊമ്പുകോര്‍ത്തത്.യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന പക്ഷം തൊഴിലാളികളുടെ സ്വതന്ത്രമായ സഞ്ചാരത്തിന്റെ പേരിലാണ് ഇരുവരും വേറിട്ട സ്വരമുയര്‍ത്തിയത്.
ബ്രക്സിറ്റിനു ശേഷമുള്ള കുടിയേറ്റം സംബന്ധിച്ച് മന്ത്രിസഭ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു ഫോക്സിന്റെ കമന്റ്. എന്നാല്‍ സഞ്ചാര സ്വാതന്ത്ര്യം മൂന്നു വര്‍ഷമാക്കുന്ന തീരുമാനത്തിന് മന്ത്രിസഭയില്‍ വലിയ സ്വീകാര്യത ലഭിച്ചെന്നായിരുന്നു ധനമന്തിയുടെ തിരുത്ത്.ഇതിനിടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രധാനമന്ത്രി തെരേസ മെയുടെ ഇടപെടല്‍ ഉണ്ടായത്

Scroll To Top