Wednesday February 22, 2017
Latest Updates

ഇ എസ് ബി തകരാര്‍ : ആയിരത്തോളം ഭവനങ്ങളില്‍ വൈദ്യുതി മുടങ്ങി

ഇ എസ് ബി തകരാര്‍ : ആയിരത്തോളം ഭവനങ്ങളില്‍ വൈദ്യുതി മുടങ്ങി

ഡബ്ലിന്‍ :ആയിരത്തില്‍ പ്പരം ഉപഭോക്താക്കളെ ഇഎസ്ബി സാങ്കേതിക തകരാറുകള്‍ ഇരുട്ടിലാഴ്ത്തി. ഡബ്ലിന്‍ മേഖലയിലെ 1500റോളം വീടുകളെയാണ് ഇന്നലെ മുഴുവന്‍ ഇരുട്ടിലാക്കികൊണ്ട് തകരാറുകള്‍ സംഭവിച്ചത്.
ഡബ്ലിന്‍ 15ലെ ബ്ലഞ്ചാഡ്‌സ്ടൗണിലും കൂള്‍മൈനിലുമുള്ള 2600റോളം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഇഎസ്ബി സാങ്കേതികതകരാറുകള്‍ ബാധിച്ചു. ക്ലോണ്‍സിലയിലെ ചില ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭിക്കുന്നതില്‍ തടസം നേരിട്ടിരുന്നതായി എനര്‍ജി സപ്ലെയര്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
പെട്ടെന്നു തന്നെ ഇഎസ്ബി തൊഴിലാളികള്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു. രാത്രി പത്തുമണിയോടെ തന്നെ 1,100റോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുനസ്ഥാപിച്ചുനല്‍കാന്‍ ഇഎസ്ബിക്കു സാധിച്ചു. എന്നാല്‍ 1500റോളം ഉപഭോക്താക്കള്‍ മുഴുവന്‍ സമയവും ഇരുട്ടില്‍ തന്നെ കഴിയേണ്ടി വരികയും ചെയ്തു.
പരിഹരിക്കപ്പെട്ട തകരാറുകള്‍ അല്ലാതെ ഒരു സെക്കന്റ്‌ലൈന്‍ തകരാറ് നിമിത്തമാണ് ബാക്കിയുള്ള 1500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടത്.
ഇഎസ്ബി സാങ്കേതിക തകരാറ് പൂര്‍ണ്ണമായി പരിഹരിച്ച് ഏതു സമയം എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭിക്കുമെന്ന് പറയാന്‍ സാധിക്കുകയില്ലെന്നാണ് വക്താവ് അറിയിക്കുന്നത്.

Scroll To Top