Wednesday May 24, 2017
Latest Updates

ഇസ്രായേലിന് പിന്തുണയുമായി മാര്‍ ജോസഫ് പൌവ്വത്തില്‍

ഇസ്രായേലിന് പിന്തുണയുമായി മാര്‍ ജോസഫ് പൌവ്വത്തില്‍

കോട്ടയം: ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവ്വത്തില്‍. അദ്ദേഹം എഴുതിയ ഒരു ലേഖനത്തിലാണ് ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

ഗാസയ്ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്ന മാധ്യമങ്ങള്‍ ഇസ്രയേലില്‍ മരിച്ച് വീഴുന്നവരെ മറക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാഖില്‍ െ്രെകസ്തവരെയും ഷിയാകളെയും കൊല്ലുന്നതിനെതിരെ ആരും ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് ഉള്ളത്.

ഗാസയ്ക്ക് വേണ്ടി യു പി സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് ജാഥ നടത്തിക്കുന്നവര്‍ ഹമാസിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ബാങ്ക് നോക്കിയാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പ്രതികരിക്കുന്നതെന്നും പൌവ്വത്തില്‍ വിമര്‍ശിച്ചു

Scroll To Top