Sunday July 22, 2018
Latest Updates

ഇവിടെ രാഷ്ട്രീയം പാടില്ല,..മതവും ജാതിയും പറയരുത്….ജിഎന്‍പിസി വളരുന്ന വളര്‍ച്ചയുടെ കാരണങ്ങള്‍ 

ഇവിടെ രാഷ്ട്രീയം പാടില്ല,..മതവും ജാതിയും പറയരുത്….ജിഎന്‍പിസി വളരുന്ന വളര്‍ച്ചയുടെ കാരണങ്ങള്‍ 

ണ്ടെണ്ണം അടിച്ചിട്ട് എവിടെയെങ്കിലും ചുരുണ്ടു കൂടുകയായിരുന്നു പണ്ടത്തെ കുടിയന്‍മാര്‍.നവമാധ്യമങ്ങള്‍ ലോകം കീഴടക്കിയതോടെ കാലം മാറി കഥയും മാറി, കഴിക്കുക രണ്ടെണ്ണം അടിക്കുക കമന്റിടുക പോസ്റ്റുകള്‍ ഇടുക ലൈക്കുകള്‍ വാരിക്കുട്ടുക. കേട്ടിട്ട് ഒരു ആനചന്തമൊക്കെയുണ്ടല്ലേ.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ജിഎന്‍പിസി ഗ്രൂപ്പില്‍ ആണെങ്കില്‍ ഇതൊക്കെ നടക്കും. അതാണ് ജി എന്‍ പി സിയുടെ കാര്യമിപ്പോള്‍ ഒരു വര്‍ഷം പോലുമായിട്ടില്ല ഫേസ് ബുക്കില്‍ ഇത്തരമൊരു ഗ്രൂപ്പ് തുടങ്ങിയിട്ട്.

ഇപ്പോള്‍ അയര്‍ലണ്ടില്‍ വരെയെത്തി ജിഎന്‍പിസി.ഡബ്ലിന്‍,ഗോള്‍വേ,ലീമെറിക്,കോര്‍ക്ക്,എന്ന് വേണ്ട എല്ലാ പ്രധാനസ്ഥലങ്ങളില്‍ നിന്നും ജിഎന്‍പിസിയില്‍ പോസ്റ്റെത്തിയിരുന്നു.ഡബ്ലിനില്‍ നടന്ന കേരളാ ഹൌസ് കാര്‍ണിവലില്‍ ജിഎന്‍പിസിയുടെ ഔദ്യോഗിക ഷോപ്പായി ഫിബ്‌സ്ബറോ കട എത്തിയതും ശ്രദ്ധേയമായി.

ജാതി ,മതം, രാഷ്ട്രീയം തുടങ്ങിയ വലിയ കാര്യങ്ങളൊന്നും എള്ളോളമില്ലാത്ത ഗ്രൂപ്പ്. പുരുഷന്‍മാര്‍ മാത്രം അടക്കി വാഴുന്ന ഗ്രൂപ്പാണിതെന്ന് ആരും വിചാരിക്കരുത് ,പാട്ടും കൂട്ടും പിന്നെ കട്ട സപ്പോര്‍ട്ടുമായി സ്ത്രീകളുമുണ്ട് ഗ്രൂപ്പില്‍.
നല്ല തനിനാടന്‍ രുചികളെയും യാത്രകളെയും മുന്തിയയിനം മദ്യങ്ങളെയും വരെ പരിചയപ്പെടുത്തുന്നുണ്ടിതില്‍. 18 ലക്ഷത്തലധികം അംഗങ്ങളാണ് ഈ സീക്രട്ട് ഗ്രൂപ്പില്‍ അംഗങ്ങളായുള്ളത്.

ഭാര്യമാരോടും കുടുംബാംഗങ്ങളോടൊപ്പമിരുന്ന് കള്ള് കുടിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടെ ജിഎന്‍പിസിയില്‍ ലൈക്കുകള്‍ക്ക് വേണ്ടി മത്സരിക്കുന്നു. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഈ അടുത്തകാലത്താണ് ഗ്രൂപ്പിന് ഇത്രയേറെ ആരാധകര്‍ കൂടിയത്.

മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ മുന്നറിയിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് അഡ്മിന്റെ നിര്‍ദേശം.പൊതു സ്ഥലങ്ങളിലെ മദ്യപാനം, വാഹന യാത്രകളിലെ മദ്യപാനം തുടങ്ങിയവയൊന്നും ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. വെറും പോസ്റ്റുകളിലും കമന്റടികളിലും മാത്രം ഒതുങ്ങുന്നില്ല ഇവര്‍. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ് ജിഎന്‍പിസി.

ഒളിച്ചും പാത്തുമിരുന്ന് വെള്ളമടിച്ചിരുന്ന കാലം ഒക്കെ പോയി സഹോ. സദാചാരമൊക്കെ മാറ്റിവെച്ച് പെണ്‍സിംഹങ്ങളെയും കൂടെ നിര്‍ത്തുകയാണ് ഈ കൂട്ടായ്മ.

Scroll To Top