Saturday September 23, 2017
Latest Updates

ഇലക്ട്രോണിക് കാറുകളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന

ഇലക്ട്രോണിക് കാറുകളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ കുതിച്ചു ചാട്ടം.കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 400 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 222 ഇലക്ട്രിക് കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റഴിച്ചത്. 2013 ല്‍വെറും 51 ഇലക്ട്രിക് കാറുകള്‍ മാത്രം വിറ്റ സ്ഥാനത്താണ് കഴിഞ്ഞ വര്‍ഷംവില്‍പ്പനയില്‍ കുതിച്ചു ചാട്ടം ഉണ്ടായത്.

സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകള്‍പുറത്തുവിട്ടത്. അതേസമയം കാര്‍ വില്‍പ്പനയില്‍ ഇപ്പോഴും പരമ്പരാഗത കാറുകള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സി.എസ്.ഓയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം13,929 പെട്രോള്‍ കാറുകള്‍ വിറ്റഴിച്ചു. ഡീസല്‍ കാറുകള്‍ 47,559 എണ്ണം വിറ്റു.2008 ന് ശേഷം അയര്‍ലണ്ടില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ വര്‍ഷമാണ് കഴിഞ്ഞു പോയതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് വെളിപ്പെടുത്തി.

2013 ല്‍ വിറ്റ ആകെ കാറുകളുടെ എണ്ണത്തേക്കാള്‍ 29.5 ശതമാനം അധികം കാറുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റു. പുതിയതായി ലൈസന്‍സ് ലഭിച്ച കാറുകളുടെ എണ്ണം 92,361ആയി. ഉപയോഗിച്ച കാറുകളുടെ വില്‍പ്പനയിലും കഴിഞ്ഞ വര്‍ഷം വര്‍ധന രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷം 52,863 യൂസ്ഡ് കാറുകളാണ് വിറ്റു പോയത്. ഇത് 2013 നെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ വര്‍ധനയാണ്.

Scroll To Top