Monday April 24, 2017
Latest Updates

ഇറ്റാലിയന്‍ ബാങ്ക് പ്രതിസന്ധിയില്‍

ഇറ്റാലിയന്‍ ബാങ്ക് പ്രതിസന്ധിയില്‍

മിലാന്‍:ഇറ്റാലിയന്‍ ബാങ്കായ മോണ്ടെ ഡെ പാസ്ചി ഡി സിയന വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതീക്ഷിച്ചത്ര മൂലധനം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും അടിയന്തരസഹായം ലഭിക്കണമെന്നാണ് ബാങ്ക് പറയുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവചനം മോണ്ടെ ഡെ പാസ്ചിക്ക് മൂലധനത്തില്‍ 8.8 ബില്ല്യണ്‍ യൂറോയുടെ കുറവ് ഉണ്ടാകുമെന്നായിരുന്നു.

എന്നാല്‍ ബാങ്കിന്റെ പ്രതീക്ഷ 5 ബില്ല്യണ്‍ യൂറോ ആയിരുന്നു. ഉപഭോക്താക്കള്‍ കൂട്ടമായി ഡെപ്പോസിറ്റ് പിന്‍വലിച്ചതാണ് മൂലധനം കുറയാന്‍ കാരണം. ബാങ്കുകളെ സഹായിക്കാനായി 20 ബില്ല്യണ്‍ യൂറോയുടെ സഹായം നല്‍കുമെന്ന് വെള്ളിയാഴ്ച ഇറ്റാലിയന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Scroll To Top