Monday September 25, 2017
Latest Updates

ഇറ്റലിയിലെ മൈഗ്രേഷന്‍ മാഫിയ സജീവം:ഒരേ സമയം എത്തിക്കുന്നത് 1500 പേരെ കത്തോലിക്കാ സഭയുടെ സഹായത്തോടെ എന്നവകാശപ്പെടുന്ന വന്‍ നീക്കം ഇറ്റാലിയന്‍ പോലിസ് തകര്‍ത്തു

ഇറ്റലിയിലെ മൈഗ്രേഷന്‍ മാഫിയ സജീവം:ഒരേ സമയം എത്തിക്കുന്നത് 1500 പേരെ കത്തോലിക്കാ സഭയുടെ സഹായത്തോടെ എന്നവകാശപ്പെടുന്ന വന്‍ നീക്കം ഇറ്റാലിയന്‍ പോലിസ് തകര്‍ത്തു

കാലബ്രിയ : കത്തോലിക്കാ അസോസിയേഷന്റെ സഹായത്തോടെ കുടിയേറ്റക്കാരെന്ന വ്യാജേന നുഴഞ്ഞുകയറാനുള്ള മാഫിയനീക്കം ഇറ്റാലിയന്‍ പോലിസ് തകര്‍ത്തു.രാജ്യത്തെ വലിയ കുടിയേറ്റ സ്വീകരണ കേന്ദ്രങ്ങളിലും രക്ഷാകേന്ദ്രങ്ങളിലും കയറിപ്പറ്റാനുള്ള നീക്കമാണ് പൊളിച്ചത്.കുറ്റവാളി ഗ്രൂപ്പായ ന്ദ്രങ്കേതയിലെ അംഗം അരിനോ ക്ലാന്‍ എന്ന കുപ്രസിദ്ധനാണ് ഇവരെ ഐസോള ഡി കാപോ റിസ്സൂട്ടോ സെന്ററിലെത്തിച്ചത്.

കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യംതട്ടുകയായിരുന്നു ലക്ഷ്യം.സംഭവവുമായി ബന്ധപ്പെട്ട് കത്തോലിക്ക സംഘടനയായ കത്തോലിക് മിസെറികോര്‍ഡിയ അസോസിയേഷന്‍ മുന്‍ മേധാവി ലിയോനാര്‍ഡോ സാക്കോ(35)യെ അറസ്റ്റുചെയ്തു. ഇയാള്‍ക്ക് വന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ളതായി പോലിസ് വെളിപ്പെടുത്തി.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അരീന ക്ലാനെന്ന മാഫിയകിംഗിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.മാഫിയാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാരകായുധങ്ങള്‍ കൊണ്ടു നടക്കല്‍,വഞ്ചന,മോഷണം,ദേശതാല്‍പര്യത്തെ ഹനിക്കല്‍ തടങ്ങിയവയ്ക്കായി ഒറ്റരാത്രി കൊണ്ട് കാലബ്രിയയില്‍ 68 പേരെ അറസ്റ്റുചെയ്തതായി കാറ്റന്‍സാരോ പോലിസ് അറിയിച്ചു.പ്രാദേശിക വൈദികന്‍ എഡോവാര്‍ഡോ സ്‌കോര്‍ഡിയോയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ലാന്‍ ആണ് ഐസോള ഡി കാപോ റിസ്സൂട്ടോ സെന്ററിന്റെ നടത്തിപ്പുകാരനെന്നാണ് വിവരം. ഒരേ സമയം,1500 പേരെയാണ് ഇങ്ങോട്ട് കടത്തുന്നത്.ഒരു ദശാബ്ദമായി സ്ഥിരമായി ഇത് നടത്തുകയാണ്.

Scroll To Top