Monday October 15, 2018
Latest Updates

ഇറ്റലിയിലെ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് നോര്‍ത്തേണ്‍ ലീഗ് നേതാവ്,കുടിയേറ്റക്കാര്‍ ആക്രമണകാരികളെന്നും ആക്ഷേപം

ഇറ്റലിയിലെ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് നോര്‍ത്തേണ്‍ ലീഗ് നേതാവ്,കുടിയേറ്റക്കാര്‍ ആക്രമണകാരികളെന്നും ആക്ഷേപം

റോം :ദേശീയ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പക്ഷം അനര്‍ഹരായ അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന് നോര്‍ത്തേണ്‍ ലീഗ് നേതാവ് മറ്റയോ സാല്‍വിനി. അഭയാര്‍ഥികള്‍ക്ക് വണ്‍വേ ടിക്കറ്റ് നല്‍കുമെന്നാണ് റോമില്‍ സംഘടിപ്പിച്ച റാലിയില്‍ ഇവരുടെപ്രഖ്യാപനം.

ഇറ്റലിയുടെ വടക്കന്‍ പ്രദേശത്ത് 1991 ല്‍ ആരംഭിച്ച കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയാണ് നോര്‍ത്തേണ്‍ ലീഗ്.വടക്കന്‍മേഖലയില്‍ ശക്തമായ പാര്‍ട്ടിക്ക് 2018ല്‍ നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്നതിനാണ് ഈ പ്രഖ്യാപനമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇറ്റലിയിലെ അവികസിതമായ തെക്കന്‍ പ്രദേശങ്ങളില്‍ക്കൂടി പിന്തുണ ഉറപ്പാക്കുകന്നതിനാണ് സാല്‍വിനിയുടെ നീക്കം.

തെക്കന്‍ ഇറ്റലിയില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് ഇദ്ദേഹം സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത്.ഇടത്- ഡെമോക്രാറ്റ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മാര്‍ച്ചില്‍ കാലാവധി തീരുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ പാസാക്കാനൊരുങ്ങുന്ന പൗരത്വ നിയമത്തെ എതിര്‍ക്കുന്നത് കൂടി ലക്ഷ്യമിട്ടാണു റാലി സംഘടിപ്പിച്ചത്.

ലിബിയന്‍ തീരത്ത് നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റലിയില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിന് അഭയാര്‍ഥികളും സാമ്പത്തിക കുടിയേറ്റക്കാരുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.ഇറ്റലിയില്‍ പെരുകുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുടിയേറ്റക്കാരാണ് കാരണമെന്നാണ് മിക്ക ഇറ്റലിക്കാരും കരുതുന്നതെന്ന് അഭിപ്രായ സര്‍വേകള്‍ കണ്ടെത്തിയിരുന്നു.

യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ‘സാല്‍വിനി സര്‍ക്കാര്‍’ വാതില്‍ തുറന്നുകൊടുക്കും. എന്നാല്‍ അതൊരിക്കലും ഇവിടെ യുദ്ധം ചെയ്യുന്നതിന് വേണ്ടിയാവില്ല- സാല്‍വാനി റാലിയില്‍ പറഞ്ഞു.’ഞങ്ങള്‍ വടക്കിനോ തെക്കിനോ എതിരല്ല.രാജ്യത്ത് അനധികൃത അധിനിവേശം നടത്തുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ നിലപാട്’റാലിക്കെത്തിയ അഡ്രിയാന ഡോമെനികോനി പറഞ്ഞു.

Scroll To Top