Wednesday November 22, 2017
Latest Updates

ഇറാഖ് പ്രതിസന്ധി: രൂപയുടെ മൂല്യം 60 ആയി

ഇറാഖ് പ്രതിസന്ധി: രൂപയുടെ മൂല്യം 60 ആയി

റാഖ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം 60 ആയി. ഇന്ന് മാത്രം ഇന്ത്യന്‍ രൂപക്ക് ഉണ്ടായത് 33 പൈസയുടെ നഷ്ടമാണ്. ഇറാഖില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത്. ഇറാഖിലെ ഏറ്റുമുട്ടല്‍ ഇന്ധന വില വര്‍ധനയ്ക്കും കാരണമാകും. ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യ കൂടുതല്‍ പണം നല്‍കേണ്ടി വരും.

അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഡോളര്‍ നല്‍കി മാത്രമേ വ്യാപാരം നടത്താന്‍ സാധിക്കൂ. ഇത് എണ്ണവിലയെ കാര്യമായി ബാധിക്കും. എന്നാല്‍ പ്രവാസികള്‍ക്ക് ഈ അവസരം മുതലെടുത്ത്  നാട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ കഴിയും. ഇതിന് മുമ്പ് രൂപയുടെ മൂല്യം അറുപതിന് മുകളില്‍ എത്തിയപ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് ഒഴുകിയത്.

Scroll To Top