Friday September 22, 2017
Latest Updates

ഇറാഖില്‍ ഫ്രാന്‍സ് വ്യോമാക്രമണം തുടങ്ങി

ഇറാഖില്‍ ഫ്രാന്‍സ് വ്യോമാക്രമണം തുടങ്ങി

ബാഗ്ദാദ്: ഇറാഖില്‍ ഫ്രാന്‍സും വ്യോമാക്രമണം തുടങ്ങി. അമേരിക്ക ഇറാഖില്‍ വ്യോമാക്രമണം തുടരുന്നതിന് പിന്നാലെയാണ് ഫ്രാന്‍സ് വ്യോമാക്രമണം തുടങ്ങിയത്. ഫ്രഞ്ച് യുദ്ധ വിമാനങ്ങള്‍ ഐസിസിന്റെ ആയുധ കേന്ദ്രങ്ങള്‍ ആക്രമിച്ചു. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഹോളന്റെ അറിയിച്ചു. ഐസിസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക ലോകരാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു.

അറബ് ലീഗും യൂറോപ്യന്‍ യൂണിയനും പോരാട്ടത്തിനു പിന്തുണ അറിയിച്ചെങ്കിലും യുഎസ് നേതൃത്വത്തിലുള്ള വോമാക്രമാണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ രാജ്യമാണ് ഫ്രാന്‍സ്. അമേരിക്ക ഇതിനകം 170 വ്യോമാക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഐസിസിനെ ഇല്ലായ്മ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക.

ഐസിസിനെ തുടച്ചു നീക്കാന്‍ ഇറാന് കഴിയുമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഇറാന്‍ അമേരിക്കയ്‌ക്കൊപ്പം സഖ്യം ചേരാന്‍ ആദ്യം സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നീട് അമേരിക്കയുടെ കൈകളും ചോര പുരണ്ടതാണെന്ന് കുറ്റപ്പെടുത്തി സഖ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Scroll To Top