Sunday September 24, 2017
Latest Updates

ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ കൂടി മടങ്ങി എത്തി; ഇന്ത്യന്‍ എംബസി സഹായിക്കുന്നില്ലെന്ന് മടങ്ങിയെത്തിയവര്‍

ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ കൂടി മടങ്ങി എത്തി; ഇന്ത്യന്‍ എംബസി സഹായിക്കുന്നില്ലെന്ന് മടങ്ങിയെത്തിയവര്‍

ന്യൂഡല്‍ഹി: കലാപം രൂക്ഷമായ ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ കൂടി മടങ്ങി എത്തി. മടങ്ങിയെത്തിയവര്‍ സ്വന്തം നിലക്കാണ് നാട്ടില്‍ തിരികെ എത്തിയത്. കഴിഞ്ഞ ദിവസം ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് പേര്‍ മടങ്ങി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 15 പേര്‍ കൂടി നാട്ടിലെത്തിയത്. ഇറാഖിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൌരന്മാര്‍ക്ക് സഹായം ചെയ്യുന്നില്ലെന്ന് മടങ്ങി എത്തിയവര്‍ പറഞ്ഞു. എംബസിയിലേക്ക് വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ലെന്നും മടങ്ങി എത്തിയവര്‍ പറഞ്ഞു.

അതിനിടെ ഇറാഖില്‍ തീവ്രവാദികള്‍ ബന്ദിയാക്കി പിടിച്ച് കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ സദാം അനുകൂലികളുടെ സഹായം തേടി. കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ സഹായിയായിരുന്ന ഇബ്രാഹിം അല്‍ദൗരിയുമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. മൊസൂളില്‍ നിന്ന് തീവ്രവാദികള്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ആരെയും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ സദാം അനുകൂലികളുടെ സഹായം തേടിയത്.

Scroll To Top