Saturday April 29, 2017
Latest Updates

ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ നഴ്‌സുമാര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കി

ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ നഴ്‌സുമാര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കി

തിരുവനന്തപുരം: ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ മലയാളി നഴ്‌സുമാര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കി. ഇറാഖില്‍ നിന്ന് മടങ്ങി എത്തിയ 46 പേര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കി. ഇന്ന് പ്രഖ്യാപിച്ച ധനസഹായം ഇന്ന് തന്നെ നല്‍കി. മടങ്ങി എത്തിയ നഴ്‌സുമാരുടെ കടബാധ്യതകള്‍ തീര്‍ക്കുന്നതിനാണ് അടിയന്തര ധനസഹായം. നഴ്‌സുമാര്‍ക്ക് ഇറാഖിലെ ആശുപത്രിയില്‍ നിന്ന് ലഭിക്കാനുള്ള ശമ്പള കുടിശിക വാങ്ങി എടുക്കാന്‍ എംബസി അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. നഴ്‌സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവരുമായി ചര്‍ച്ച നടത്തി. ഇന്ന് തിരുവനന്തപുരത്ത് നഴ്‌സുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനസഹായം വിതരണം ചെയ്തത്.

Scroll To Top