Monday September 25, 2017
Latest Updates

ഇറാഖില്‍ നിന്ന് ഇന്ത്യക്കാര്‍ മടങ്ങി എത്തിത്തുടങ്ങി

ഇറാഖില്‍ നിന്ന് ഇന്ത്യക്കാര്‍ മടങ്ങി എത്തിത്തുടങ്ങി

ബാഗ്ദാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യക്കാര്‍ തിരിച്ചെത്തി തുടങ്ങി. കഴിഞ്ഞ ദിവസം 16 പേര്‍ തിരിച്ചെത്തിയതിന് പിന്നാലെ ബസ്രയില്‍ നിന്ന് ഇന്നലെ രണ്ടു പേര്‍ കൂടി മടങ്ങിയെത്തി. ഇറാഖിലെ നിലവിലെ സ്ഥിതിഗതികള്‍ തികച്ചും പരിതാപകരമാണെന്ന് മടങ്ങി എത്തിയവര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് പേരാണ് മടങ്ങി വന്നത്. തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സഹായത്തോടെയാണ് നാട്ടില്‍ മടങ്ങി എത്താന്‍ കഴിഞ്ഞതെന്ന് ഇവര്‍ പറഞ്ഞു.

ഇറാഖിലെ നിലവിലെ സ്ഥിതി അനുസരിച്ച് അവിടെ തുടരുന്നത് ഉചിതമല്ലെന്ന് മടങ്ങി എത്തിയവര്‍ പറഞ്ഞു. ഓരോ ദിവസവും സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇറാഖിലെ വിവിധ ആശുപത്രികളില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.

അതിനിടെ ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും ഇപ്പോഴും തീവ്രവാദികളുടെ തടവിലാണ്. ഇവരെ തീവ്രവാദികള്‍ മനുഷ്യകവചമായി ഉപയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബന്ദിയാക്കപ്പെട്ടവരില്‍ നിന്ന് രക്ഷപെട്ട ഹര്‍ജിത് സിങ്ങാണ് എന്നയാളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ ഇന്ത്യന്‍ അധികൃതരുടെ സംരക്ഷണയിലാണ്. ഈ മാസം 15 നാണ് 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

Scroll To Top