Tuesday February 28, 2017
Latest Updates

ഇറാഖില്‍ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു

ഇറാഖില്‍ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു

ബാഗ്ദാദ്: കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ഇതുവരെ നടപടിയായില്ല. നാട്ടിലേക്ക് പോകാന്‍ 2700 ഡോളര്‍ കെട്ടിവയ്ക്കണമെന്ന് കരാറുകാരായ കമ്പനി മലയാളികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നാട്ടിലെ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രദീപ് എന്ന മലയാളിയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ സ്വന്തം ചെലവില്‍ നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് അതിന് പോലും സാധിക്കാത്ത സാഹചര്യത്തിലാണ്.

ഇറാഖില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്ന് ഇന്ത്യയില്‍ മടങ്ങി എത്തിയവര്‍ പരാതിപ്പെട്ടിരുന്നു. അതിനിടെ ഇറാഖിലെ വിവിധ ആശുപത്രികളില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരും തിരിച്ച് വരാനാകാതെ ബുദ്ധിമുട്ടുകയാണ്. ഏറ്റുമുട്ടല്‍ അവസാനിക്കാതെ വിമാനത്താവളങ്ങളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ്.

Scroll To Top