Sunday January 22, 2017
Latest Updates

ഇറാഖിലെ മലയാളി നഴ്‌സുമാരെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ഇറാഖിലെ മലയാളി നഴ്‌സുമാരെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോട്ടയം: ഇറാഖിലെ മലയാളി നഴ്‌സുമാരെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇറാഖ് സര്‍ക്കാര്‍ ഇതിനു ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള മാര്‍ഗം തെളിഞ്ഞിട്ടില്ല. ഇതാണ് മലയാളി നഴ്‌സുമാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നതിനു കാരണമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. നഴ്‌സുമാരെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ എത്തിച്ച് അവിടെ നിന്ന് നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ 42 ഓളം മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്.

Scroll To Top