Monday June 25, 2018
Latest Updates

ഇരുപതിനായിരത്തോളം മോര്‍ട്ടഗേജ് വായ്പകള്‍ മറിച്ച് വില്‍ക്കാനുള്ള ബാങ്കിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം,താമസക്കാരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ഉപപ്രധാനമന്ത്രി

ഇരുപതിനായിരത്തോളം മോര്‍ട്ടഗേജ് വായ്പകള്‍ മറിച്ച് വില്‍ക്കാനുള്ള ബാങ്കിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം,താമസക്കാരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ഉപപ്രധാനമന്ത്രി

ഡബ്ലിന്‍:നിഷ്‌ക്രീയ ആസ്തികള്‍ വില്‍ക്കുമ്പോള്‍, ഉടമസ്ഥരുടെ കരാര്‍ അവകാശം നിലനിര്‍ത്തുന്നുവെന്നു ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉപപ്രധാനമന്ത്രി സൈമണ്‍ കോവനെ

പെര്‍മെനന്റ് ടിഎസ്ബി, 20,000 മോര്‍ട്ട്‌ഗേജുളോളം അന്താരാഷ്ട്ര നിക്ഷേപകര്‍ക്കായോ അല്ലെങ്കില്‍ ‘വള്‍ച്ചര്‍ ഫണ്ടുകള്‍ക്കോ വില്‍ക്കാന്‍ അനുവദിക്കാന്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയുടെ ഇടപെടല്‍.

ഇരുപതിനായിരത്തോളം വീടുകളുടെ വായ്പയാണ് 75 ശതമാനത്തോളം സര്‍ക്കാര്‍ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന പെര്‍മെനന്റ് ടിഎസ്ബി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് എന്നത് രാജ്യത്തൊട്ടാകെ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.താമസക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ബാങ്ക് തീരുമാനമെടുത്ത്

വായ്പകള്‍ വില്‍ക്കേണ്ട സാഹചര്യത്തിലും മോര്‍ട്ടഗേജ് എടുത്തയാളുമായുള്ള കരാറിലെ നിബന്ധനകളും വ്യവസ്ഥയും കൃത്യമായി നിലനില്‍ക്കുമെന്നു ഗവണ്മെന്റ് വ്യക്തമാക്കി. വായ്പകളുടെ കാര്യത്തില്‍ ആരാണ് കൈകാര്യം ചെയ്യേണ്ടതെന്നും , ആരോടാണ് ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ചു കുറിച്ചും ജനങ്ങള്‍ ആശങ്കാകുലരാണ്,കോവനെ പറഞ്ഞു

ഇത് സംബന്ധിച്ച് ബാധകമായ നിയമങ്ങള്‍ എന്തൊക്കെയെന്നു ഗവണ്‍മെന്റും ബാങ്കുകളും ബോധവാന്മായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കൂടാതെ വായ്പകള്‍ വില്‍ക്കുമ്പോള്‍ , ആ വായ്പയുമായി ബന്ധപെട്ടവരുടെ കരാര്‍ അവകാശങ്ങള്‍ തുടര്‍ന്നും ബാധകമായിരിക്കും എന്ന് ഉറപ്പു വരുത്തേണ്ടത് സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവാദിത്തം ആണെന്നും ഉപ പ്രധാനമന്ത്രി വ്യക്തമാക്കി

Scroll To Top