Thursday April 27, 2017
Latest Updates

ഇരുനൂറോളം മലയാളികളടക്കം മൂവായിരത്തിലധികം കുടിയേറ്റക്കാര്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു;പ്രതിഷേധവുമായി വംശീയ വാദികള്‍ 

ഇരുനൂറോളം മലയാളികളടക്കം മൂവായിരത്തിലധികം കുടിയേറ്റക്കാര്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു;പ്രതിഷേധവുമായി വംശീയ വാദികള്‍ 

ഡബ്ലിന്‍: ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്ന സിറ്റിസന്‍ഷിപ്പ് സെറിമണിയില്‍ ഇരുറോളം മലയാളികള്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു.മുന്നൂറ്റി അന്‍പതോളം ഇന്ത്യന്‍ വംശജര്‍ അടക്കം മൊത്തം 3,800 വിദേശികള്‍ ഐറിഷ് പൌരത്വം സ്വീകരിച്ചതായായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് പൌരത്വം വിതരണം ചെയ്തത്.
reni
123 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ പൌരത്വം സ്വീകരിച്ചു. രാജ്യത്തിന്റെ ഭാഗമായ പുതിയ പൌരന്മാര്‍ക്ക് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ആശംസകള്‍ നേര്‍ന്നു.പൌരത്വം സ്വീകരിച്ച ഭൂരിപക്ഷം പേരും വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്നവരാണ്.

അതിനിടെ സിറ്റിസന്‍ഷിപ്പ് സെറിമണി നടന്ന ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററിനു പുറത്ത്
വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു.നോര്‍ത്ത് വാള്‍ ക്വേയിലെ ഒരു പാലത്തിലാണ് വംശീയ വിദ്വേഷം നിരന്ന  മുദ്രാവാക്യങ്ങള്‍പ്രത്യക്ഷപ്പെട്ടത്. രാത്രിയില്‍ ആരോ എഴുതി വച്ചതാകാം
ഇതെന്നാണ് കരുതപ്പെടുന്നത്. 
gate
പോപ്പുലേഷന്‍ റീപ്ലെയ്‌സ്‌മെന്റ് എന്നാണു പാലത്തില്‍ എഴുതി വച്ചിരുന്നത്. അതേസമയം വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവാക്കുകള്‍ സിറ്റിസന്‍ഷിപ്പ് സെറിമണിയുടെ അന്തസ് കെടുത്തുന്ന നടപടിയായിപ്പോയെന്ന് ഇമിഗ്രന്റ് കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് കുറ്റപ്പെടുത്തി.

Scroll To Top