Wednesday February 22, 2017
Latest Updates

ഇരട്ട കൊലപാതകത്തില്‍ സ്തംഭിച്ച് കോവ് :കുടുംബപ്രശ്‌നമെന്ന് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം 

ഇരട്ട കൊലപാതകത്തില്‍ സ്തംഭിച്ച് കോവ് :കുടുംബപ്രശ്‌നമെന്ന് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം 

കോര്‍ക്ക് :രാജ്യത്തെ ഞെട്ടിച്ച കൊവിലെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് കൗണ്ടി കോര്‍ക്കിലെ കൊവില്‍ ഫിസിയോ തെറാപ്പിസ്റ്റായ മൈക്കല്‍ ഗ്രാനറി (63) ഭാര്യ വലേരി (60) എന്നിവര്‍ കുത്തേറ്റ് മരിച്ചത്. മൈക്കല്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞു 3.30 ന് വീട്ടിലെത്തിയത് ദമ്പതികളുടെ ഇളയ മകളാണ് ക്രൂരമായ കൊലപാതകം ആദ്യം പുറംലോകത്തെ അറിയിച്ചത്. ദമ്പതികളുടെ മൂത്ത മകള്‍ മൈക്കലെ എന്ന 21 കാരിക്കും കുത്തേറ്റിരുന്നു. കുത്തേറ്റ മൈക്കലെ പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മൈക്കലെയെ അയല്‍വാസികള്‍ ചേര്‍ന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൈക്കലെ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൈക്കലെയെ ചോദ്യം ചെയ്താല്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിശദംശങ്ങള്‍ ലഭ്യമാകുമെന്നാണ് ഗാര്‍ഡ അധികൃതരുടെ പ്രതീക്ഷ. കൊല്ലപ്പെട്ട ദമ്പതികള്‍ 1990 മുതല്‍ അയര്‍ലണ്ടില്‍ ഒരു ഫിസിയോ തെറാപ്പി ക്ലിനിക്ക് നടത്തി വരികയായിരുന്നു. മുന്‍ റോവിംഗ് താരം കൂടിയായ മൈക്കല്‍ ഗ്രാനറി മൂന്ന് തവണ ഓള്‍ അയര്‍ലണ്ട് മെഡല്‍ ജേതാവാണ്.കൊവ് പള്ളിയിലെ സജീവ പ്രവര്‍ത്തകനും ദിവ്യകാരുണ്യ മിനിസ്റ്റ്രിയിലെ അംഗവും ആയിരുന്നു ഇദ്ദേഹം. മൈക്കല്‍ ഗ്രാനറി നേരത്തെയും കുടുംബാഗങ്ങളെ ആക്രമിച്ചതിന് മാനസിക രോഗ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

കോര്‍ക്കിലെ ഇരട്ട സഹോദരങ്ങളെ അര്‍ദ്ധ സഹോദരന്‍ കൊലപ്പെടുത്തിയത്തിന് ശേഷം അയര്‍ലണ്ടില്‍ നടക്കുന്ന സമാനമായ മറ്റൊരു കൊലപാതകമാണ് കൊവിലേത്. 2001 ന് ശേഷം ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ പ്രതിവര്‍ഷം ശരാശരി ഒന്ന് വീതം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Scroll To Top