Thursday November 15, 2018
Latest Updates

ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം :ഇന്ത്യക്കാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ദോഷകരമാകും

ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം :ഇന്ത്യക്കാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ദോഷകരമാകും

ലണ്ടന്‍ : യൂകെയിലെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് ഡിസംബര്‍ മുതല്‍ ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ യു കെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യക്കാര്‍,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ മൊത്തം വിസാ ഫീസ് ഇതോടെ വര്‍ദ്ധിക്കും.

2015 ഏപ്രിലില്‍ ഐ എച്ച് എസ് കൊണ്ടുവന്ന 200 പൗണ്ട് എന്നത് 400 പൗണ്ട് വരെയാകും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിസ്‌കൗണ്ട് നിരക്ക് 150 പൗണ്ട് മുതല്‍ 300 പൗണ്ട് വരെയാകും. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച നിര്‍ദേശം പാര്‍ലമെന്റില്‍ ഈ ആഴ്ച അവതരിപ്പിച്ചു.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ക്ക് അധിക ധനസഹായം 220 മില്യണ്‍ പൗണ്ടായി ഉയര്‍ത്താനാണ് ഈ നീക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലി, പഠനം, കുടുംബ വിസ എന്നിവയുമായി ബന്ധപ്പെട്ടു യുകെയില്‍ ആറുമാസത്തിലേറെയായി കഴിയുന്നവരെയെല്ലാം സര്‍ച്ചാര്‍ജ് ബാധിക്കും.

‘ബ്രിട്ടീഷ് നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ദീര്‍ഘകാലമായി കുടിയേറ്റക്കാര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ എന്‍എച്ച്എസ് നടത്തുന്നത്.. പക്ഷേ എന്‍എച്ച്എസ് ഒരു അന്താരാഷ്ട്ര ആരോഗ്യ സേവനമല്ല,ദേശീയ പ്രസ്ഥാനമാണ്. അവര്‍ക്കു നല്‍കുന്ന ന്യായമായ സംഭാവന ദീര്‍ഘകാല സുസ്ഥിരതയ്ക്ക് വഴിയൊരുക്കുന്നതാണ്.സര്‍ചാര്‍ജ് വര്‍ധനയെ ന്യായീകരിച്ചുകൊണ്ട് ‘ബ്രിട്ടീഷ് കുടിയേറ്റ മന്ത്രി കരോളിന്‍ നോക്സ പറഞ്ഞു.’ബ്രിട്ടനിലെത്തുന്നവര്‍ എന്‍എച്എസിന്റെ പ്രവര്‍ത്തനത്തിന് സംഭാവന നല്‍കുന്നു. അത് വര്‍ധിപ്പിക്കുമ്പോഴും ബ്രിട്ടനില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യപരിരക്ഷയൊരുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്ററി അംഗീകാരം ലഭിച്ചശേഷം ഡിസംബറില്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ആരോഗ്യ പരിധിയിലെ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വര്‍ദ്ധിപ്പിച്ച അധിക പണം നമ്മുടെ ആരോഗ്യ പരിപാലന സംവിധാനത്തെ ലോകനിലവാരത്തില്‍ നിലനിര്‍ത്താനും സംരക്ഷിക്കാനും ഉപയോഗിക്കും-നൊക്സ് പറഞ്ഞു.

ആറുമാസമോ അതില്‍ കൂടുതലോ യുകെയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ അവരുടെ താമസകാലം നീണ്ടുനില്‍ക്കുന്നെങ്കില്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ആരോഗ്യ സര്‍ചാര്‍ജ് ബാധകമാണ്. ഇമിഗ്രേഷന്‍ ആപ്ലിക്കേഷനോടൊപ്പം ഈ പേയ്മെന്റ് നടത്തണം.യുകെയില്‍ നിലനില്‍ക്കാന്‍ അനന്തമായ അവധി (ഐഎല്‍ആര്‍) നല്‍കുന്ന സമയം വരെ, അല്ലെങ്കില്‍ അവരുടെ വിസ കാലാവധി അവസാനിക്കുമ്പോള്‍ അവരുടെ സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നതുവരെയാണ് ഇത് നല്‍കേണ്ടത്.

2015 ല്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് തുക 600 മില്ല്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. . ഡിഎച്ച്എസ്സി കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് പ്രതിദിനം ഒരാള്‍ക്കായി470 പൗണ്ട് ചിലവാക്കുന്നുണ്ട്. സര്‍ചാര്‍ജിലെ വര്‍ദ്ധന സ്ഥിര താമസക്കാരെ ബാധിക്കുകയില്ല. സര്‍ചാര്‍ജ് നല്‍കേണ്ടതില്ല, അഭയാര്‍ഥികള്‍, ആധുനിക അടിമത്വത്തിന്റെ ഇരകള്‍ തുടങ്ങിയ ചില ദുര്‍ബലവിഭാഗങ്ങളും ഒഴിവാക്കപ്പെടും.

Scroll To Top