Monday September 25, 2017
Latest Updates

ഇന്ന് സൂര്യന്‍ ‘അവധിയില്‍’! അയര്‍ലണ്ടിലെമ്പാടും തകര്‍പ്പന്‍ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഏറാന്‍

ഇന്ന് സൂര്യന്‍ ‘അവധിയില്‍’! അയര്‍ലണ്ടിലെമ്പാടും തകര്‍പ്പന്‍ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍ :ഇന്നത്തെ ദിനത്തില്‍ സൂര്യപ്രതാപത്തെയും ചൂടിനേയുമെല്ലാം തല്‍ക്കാലത്തേക്ക് മറക്കാം. കനത്തമഴയാണ് ഇന്ന് അയര്‍ലണ്ടിലെ താമസക്കാരെ കാത്തിരിക്കുന്നത്.കിഴക്ക് ചിലയിടങ്ങളില്‍ ചൊവ്വാഴ്ച 25ഡിഗ്രി വരെയെത്തിയ താപനില വാരാന്ത്യത്തില്‍ 15 ഡിഗ്രിയിലേക്ക് കൂപ്പുകുത്തും. ചാറ്റല്‍മഴയോടെയെത്തുന്ന മഴ പിന്നീട് രാജ്യത്തെമ്പാടും വ്യാപകമായി പെയ്തിറങ്ങും.

മെറ്റ് ഏറാന്റേതാണ് പ്രവചനമെന്നതിനാല്‍ എല്ലാവരും പ്രവചനം അങ്ങ് വിശ്വസിക്കില്ലയെങ്കിലും ഇത്തവണ വാക്ക് വിശ്വസിക്കാം എന്നാണ് മറ്റു കാലാവസ്ഥ ഏജന്‍സികളും സൂചിപ്പിക്കുന്നത്.

പ്രവചനം ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്,ഇന്ന് രാവിലെ മുതല്‍ സൂര്യന്‍ കത്തിക്കാളുന്ന ചൂടുമായി സൂര്യഭഗവാന്‍ രംഗത്തുണ്ട്..അയര്‍ലണ്ടിന്റെ ദേശീയ കാലാവസ്ഥ ഏജന്‍സിയുടെ മാപനോപകാരണങ്ങള്‍ നൂറ്റാണ്ടു പഴക്കമുള്ളതാണെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് അടിക്കാന്‍ ഇന്നൊരു വാദി കൂടിയാവും ഇത്.

ദിവസവും നാല് കാലാവസ്ഥ വരെ പ്രത്യക്ഷപ്പെടുന്ന ഒരു രാജ്യത്ത് മറ്റെന്ത് ചെയ്യാനാവും എന്ന സമാധാനത്തിലാണത്രേ മെറ്റ് ഏറാന്‍ !

എന്നിരുന്നാലും പ്രത്യാശയുണര്‍ത്തുന്നതാണ് മെറ്റ് എറാന്റെ കാലാവസ്ഥാ പ്രവചനം. കാര്‍മേഘങ്ങളേയും മഴയേയും സ്ഥാനഭ്രഷ്ടമാക്കി സൂര്യന്‍ തിരിച്ചുവരുമെന്നു മെറ്റ് എറാന്‍ വക്താവ് പറയുന്നു.കിഴക്കു ഭാഗത്തുനിന്നുമെത്തുന്ന സൂര്യകിരണങ്ങള്‍ തിളങ്ങുന്ന വ്യാഴാഴ്ചയെ നമുക്കു സമ്മാനിക്കും.പക്ഷേ,അധികം ആഹ്ലാദിക്കാന്‍ വകയില്ല. കാരണം, അങ്ങിങ്ങൊളിഞ്ഞിരിക്കുന്ന വര്‍ഷമേഘങ്ങള്‍ ഞായറാഴ്ച പോലും കനത്ത മഴയായി മാറാനുള്ള വലിയ സാധ്യതകളും മെറ്റ് എറാന്‍ തള്ളിക്കളയുന്നില്ല.വാരാന്ത്യത്തിലെ യാത്രകള്‍ മഴയില്‍ കുതിര്‍ന്നേക്കാം എന്ന് തന്നെ!

Scroll To Top