Wednesday May 24, 2017
Latest Updates

ഇന്ന് വിധി അനുകൂലമാകുമോ? ഇല്ലെങ്കില്‍ വീണ്ടും ജയില്‍ !

ഇന്ന് വിധി അനുകൂലമാകുമോ? ഇല്ലെങ്കില്‍ വീണ്ടും ജയില്‍ !

തിരുവനന്തപുരം: ഇന്ന് വിധി അനുകൂലമായില്ലെങ്കില്‍ അബ്ദുല്‍ നാസര്‍ മഅദനി വീണ്ടും ജയിലിലാകും. ഇടക്കാല ജാമ്യത്തില്‍ ജൂലൈ 11 നാണ് അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ നിന്നും പുറത്തുവന്നത്. ഇന്ന് ജാമ്യ കാലാവധി അവസാനിക്കുകയാണ്. ജാമ്യം നീട്ടിക്കിട്ടിയില്ലെങ്കില്‍ മ അദനി ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ജയിലേയ്ക്ക് പോകേണ്ടി വരും.

സൌഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദേഹത്തിന് ചികിത്സ തുടരാന്‍ മൂന്നു മാസം കൂടി ജാമ്യം നീട്ടി നല്‍കണം എന്ന അപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇന്നാണ് കോടതി ഇത് പരിഗണിക്കുക. ഇന്നു തന്നെ വിധി പറയുമെന്ന് മദനിയുടെ അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നത്.

ബാംഗ്ലൂര്‍ വിടരുതെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ യാതൊരു വിധത്തിലുള്ള ശ്രമങ്ങളും നടത്തരുതെന്നും ഉള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യം നീട്ടിക്കിട്ടാന്‍ പിന്നീട് സമീപിക്കാവുന്നതാണെന്നും അന്നു തന്നെ കോടതി വ്യക്തമാക്കിയിരുന്നു. അതിലാണ് മദനിയുടെ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍.

Scroll To Top