Sunday September 23, 2018
Latest Updates

ഇന്ന് ഓശാന തിരുനാള്‍ ….

ഇന്ന് ഓശാന  തിരുനാള്‍ ….

ക്രിസ്തു ദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ഓശാന .

എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്ന് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും. വെഞ്ചരിച്ച കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണവും നടക്കും.

ദൈവപുത്രന്റെ പെസഹാരഹസ്യങ്ങള്‍ അനുസ്മരിക്കുന്ന പെസഹാ വ്യാഴം, മഹാത്യാഗത്തിന്റെ ദു:ഖവെള്ളി, തുടര്‍ന്ന് പ്രത്യാശയുടെ ഈസ്റ്റര്‍ എന്നിവയാണ് ഈ വാരത്തില്‍ അനുസ്മരിക്കപ്പെടുക.

കഴുതപ്പുറത്തേറി രണ്ടായിരം വര്‍ഷം മുമ്പ് ജറുസലേമിലേക്ക് യേശു നടത്തിയ രാജകീയപ്രവേശനത്തിന്റെ സ്മരണപുതുക്കലാണിന്ന്.

ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണം നടക്കും. ഓശാന ഞായര്‍ ദിനമായ ഇന്നു മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെ വിശ്വാസിസമൂഹത്തിനു പ്രാര്‍ഥനയുടെയും അനുതാപത്തിന്റെയും പുണ്യദിനങ്ങളാണ്.

 

Scroll To Top