Thursday October 18, 2018
Latest Updates

ഇന്ന് ഐറിഷ് ബജറ്റ് ,ഇത് ഭരണകക്ഷിയുടെ ബജറ്റല്ല…..പിന്തുണക്കാരായ ഫീനഫാളിന്റെ ബജറ്റ് ,ഭവന മേഖലയിലെ മാറ്റങ്ങള്‍ ഉറ്റു നോക്കി കുടിയേറ്റക്കാര്‍ 

ഇന്ന് ഐറിഷ് ബജറ്റ് ,ഇത് ഭരണകക്ഷിയുടെ ബജറ്റല്ല…..പിന്തുണക്കാരായ ഫീനഫാളിന്റെ ബജറ്റ് ,ഭവന മേഖലയിലെ മാറ്റങ്ങള്‍ ഉറ്റു നോക്കി കുടിയേറ്റക്കാര്‍ 

ഡബ്ലിന്‍ :ഭരണകക്ഷിയേക്കാള്‍ പിന്തുണക്കാരായ ഫീനഫാളിന്റെ രാഷ്ട്രീയ ലൈനാണ് ഇന്നത്തെ ബജറ്റിലൂടെ അവതരിപ്പിക്കുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍.പാര്‍ട്ടിയുടെ മന്ത്രിമാരുടെയും നേതാക്കളുടെയും ഔദ്യോഗിക മട്ടുംഭാവവും പ്രസ്താവനകളുമെല്ലാം ഫിനഫാളിന്റെ ഭരണാധിപത്യത്തിന്റെ സാക്ഷ്യങ്ങളാണ്.

അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ ഏതാണ്ട് ബജറ്റ് പൂര്‍ണ്ണമായിത്തന്നെ പുറത്തുവന്നുകഴിഞ്ഞു.ഫിനഫാള്‍ മാത്രമല്ല,സ്വതന്ത്രരും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് അടക്കമുള്ള പാര്‍ട്ടികളും ബജറ്റിലെ ‘രഹസ്യ സംഗതികള്‍ ‘ മുന്‍കൂട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇനി ഇവര്‍ പ്രഖ്യാപിച്ച സംഗതികള്‍ തന്നെയാണ് ഇന്നത്തെ ബജറ്റില്‍ അവതരിപ്പിക്കപ്പെടുന്നതെങ്കില്‍ നമുക്കുറപ്പിക്കാം. ഇത് ഭരണകക്ഷിയുടെ ബജറ്റല്ല മറിച്ച് പിന്തുണക്കാരായ ഫീനഫാളിന്റെയും മറ്റും ബജറ്റാണെന്ന്.

ഭവന-ആരോഗ്യ രംഗത്ത് കാതലായ പുരോഗതി ഇന്നത്തെ ബജറ്റിലുണ്ടാകുമെന്ന് ഫിനഫാള്‍ ധനകാര്യ വക്താവ് മൈക്കല്‍ മക്ഗ്രാത്ത് വെളിപ്പെടുത്തി.ഇതിനായി തന്റെ പാര്‍ടി ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.ബജറ്റിലെ മറ്റ് സൂചനകളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തി.

കാര്‍ബണ്‍ ടാക്സുകളിലും ഡീസലിനുള്ള എക്സൈസ് തീരുവയിലും മദ്യത്തിന്റെ നികുതിയിലും വര്‍ധന ഉണ്ടാകില്ല.കൂടുതലായി 150 മില്ല്യന്‍ യൂറോ റോഡുകള്‍ക്കായി വകയിരുത്തിയിട്ടുണ്ട്.ധനമന്ത്രി പാസ്‌കല്‍ ഡോണഹുവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ട്, പ്രൈമറി സ്‌കൂള്‍ ക്യാപ്പിറ്റല്‍ ഗ്രാന്റുകള്‍ എന്നിവയ്ക്കുള്ള ഫണ്ടില്‍ വര്‍ധനയുണ്ടാകുമെന്ന് പാര്‍ട്ടിയുടെ പൊതുവികസനകാര്യ വക്താവ് ബാരി കോവന്‍ വിശദീകരിച്ചു.ബജറ്റില്‍ ഈ രണ്ടു ഇനങ്ങളുംബജറ്റില്‍ വരുന്നതുവരെ പാര്‍ട്ടി വിശ്രമക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.അതേസമയം,മറ്റ് പിന്തുണക്കാരായ പാര്‍ട്ടികളും അവരുടെ ബജറ്റ് നിര്‍ദ്ദേശങ്ങളുമായി രംഗപ്രവേശം ചെയ്തു.

ബജറ്റ് ചര്‍ച്ചകളില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വതന്ത്ര അലയന്‍സ് മന്ത്രി ഷെയിന്‍ റോസ് പറഞ്ഞു. പാരമ്പര്യ സ്വത്തുവകകളിലും മറ്റും നികുതി പരിധി ഉയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു.നിലവില്‍ 3,10,000 ആണ്.അത് 500,000 യൂറോ വരെയാക്കണമെന്നാണ് ലക്ഷ്യം.ഇത് നടപ്പായാല്‍ രാജ്യത്ത് ആരെങ്കിലും വീട് വാങ്ങിച്ചാല്‍ അഞ്ചു ലക്ഷം വരെവിലയുള്ള ആ പ്രോപ്പര്‍ട്ടി അത് മക്കള്‍ക്ക് കൈമാറണമെങ്കില്‍ പോലും 33 % ടാക്‌സ് സര്‍ക്കാരിന് കൊടുക്കേണ്ടി വരും.

സോഷ്യല്‍ ഹൗസിംഗ് നിര്‍മിക്കുന്നതിന് 2.9 ബില്യണ്‍ യൂറോ വകയിരുത്തുമെന്ന് പീപ്പിള്‍ ബിഫോര്‍ ഫ്രോഫിറ്റ് നിര്‍ദ്ദേശിച്ചു.എല്ലാവര്‍ക്കുമുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ സൗജന്യമാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു. സൗജന്യ ജിപി പരിപാടി ഉള്‍പ്പെടുന്ന ദേശീയ ആരോഗ്യ പരിപാലന സംവിധാനം വികസിപ്പിക്കുന്നതിന് 3 മില്ല്യന്‍ യൂറോ അനുവദിച്ചിട്ടുണ്ട്.ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചേക്കും

കോര്‍പ്പറേഷന്‍ നികുതിയിലെ പഴുതുകള്‍ അവസാനിപ്പിച്ച്, യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്, ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് എന്നിവ നീക്കം ചെയ്യണമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.മരുന്നുകളുടെ വ്യവസായവല്‍ക്കണത്തിന് ലേവി, സമ്പന്നകുടുംബങ്ങള്‍ക്ക് സ്വത്ത് നികുതി ഏര്‍പ്പെടുത്തുക വഴി ഇത് സാധ്യമാക്കാമെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു.

മലയാളികളായ കുടിയേറ്റക്കാര്‍ ഉറ്റു നോക്കുന്നത് ഹൗസിംഗ് മേഖലയിലെ മാറ്റങ്ങളെ കുറിച്ചായിരിക്കും.ഡിപ്പോസിറ്റ് നിക്ഷേപ പദ്ധതി അനുസരിച്ച് 3000 യൂറോ വരെ ഗിഫ്റ്റ് ഇന്‍സെന്റീവ് പ്രഖ്യാപിച്ചാല്‍ നിലവിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കും എന്നാണ് കരുതപ്പെടുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞാണ് ധനമന്ത്രി ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top