Wednesday January 18, 2017
Latest Updates

ഇന്നസെന്റിന് വേണ്ടി വോട്ട് പിടിക്കാന്‍ മമ്മൂട്ടി; ആരാധകര്‍ ആവേശത്തില്‍

ഇന്നസെന്റിന് വേണ്ടി വോട്ട് പിടിക്കാന്‍ മമ്മൂട്ടി; ആരാധകര്‍ ആവേശത്തില്‍

ചാലക്കുടി:സിനിമാക്കാരുടെ സംഘടന പ്രസിഡന്റ് ഇന്നസെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രചാരണത്തിന് ഇറങ്ങുമോ എന്ന് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന കാര്യമാണ്. എന്തായാലും ആകാംഷകള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരം മമ്മൂട്ടി ഇന്നച്ചന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങി. ഇന്ന് പകല്‍ ചാലക്കുടി മണ്ഡലത്തിലെ വിവിധ സ്വീകരണ പോയിന്റുകളില്‍ മമ്മൂട്ടി ഇന്നസെന്റിന് വോട്ട് തേടി.

കഴിഞ്ഞ ദിവസങ്ങളില്‍ മക്കയില്‍ ഉംറയ്ക്ക് പോയ മമ്മൂട്ടി ഇന്നാണ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്.

ചെക്ക് ഷര്‍ട്ട് അണിഞ്ഞു കൂളിംഗ് ഗ്ലാസ് ധരിച്ച് സ്‌റ്റൈലിഷായി എത്തിയ മമ്മൂട്ടി ഇന്നച്ചന് ഒപ്പം പ്രചാരണ വാഹനത്തില്‍ സഞ്ചരിച്ചു. മമ്മൂട്ടി കൂടി പ്രചാരണത്തിന് എത്തിയതോടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആവേശത്തിലായി. താരങ്ങളോടുള്ള ആരാധന വോട്ടായി മാറുമോ എന്നാണ് ഇനി അറിയേണ്ട കാര്യം. ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിനു വേണ്ടി ഇന്നച്ചനുമായി സംസാരിച്ച് സമ്മതം നേടിയെടുത്തത് മമ്മൂട്ടിയാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടി മണ്ഡലത്തില്‍ പര്യടനത്തിന് ഇറങ്ങുമെന്ന് ആദ്യം മുതലേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇനി മോഹന്‍ലാല്‍ കൂടി ഇന്നച്ചന് വേണ്ടി വോട്ട് പിടിക്കാന്‍ രംഗത്ത് ഇറങ്ങുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Scroll To Top