Monday February 20, 2017
Latest Updates

ഇന്നസെന്റിന് വിജയാശംസ നേര്‍ന്ന് തെലുങ്കാനയില്‍ നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഇന്നസെന്റിന് വിജയാശംസ നേര്‍ന്ന് തെലുങ്കാനയില്‍ നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

സെക്കന്തരാബാദ് : ചാലക്കുടിയില്‍ മത്സരിക്കുന്ന ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് തെലുങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയാശംസ. സ്ഥാനാര്‍ത്ഥി മറ്റാരുമല്ല ഇഷ്ടം സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ  ജയസുധയാണ് ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തന്റെ പാര്‍ട്ടിക്ക് എതിരെയാണ് ഇന്നസെന്റ് മത്സരിക്കുന്നത് എന്നറിഞ്ഞിട്ടും ഇഷ്ടം സിനിമയിലെ സഹപ്രവര്‍ത്തകന് ആശംസ നേരാന്‍ ജയസുധ മടി കാണിച്ചില്ല.

കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയാണ് ഇന്നസെന്റിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നും ജയസുധയ്ക്ക് അറിയാമായിരുന്നു. എങ്കിലും പാര്‍ട്ടി ഭേദം മറന്ന് ഇന്നച്ചന് വിജയാശംസ നേരാന്‍ ജയസുധ തയ്യാറാവുകയായിരുന്നു. സെക്കന്തരബാദിലെ സിറ്റിംഗ് എംഎല്‍എയായ ജയസുധ രണ്ടാം തവണയാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്.

തെലുങ്കാന യാഥാര്‍ത്ഥ്യമായതും താന്റെ വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ജയസുധ വോട്ട് തേടുന്നത്. ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയാണ് ജയസുധയെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത്. തമിഴ്‌നാട്ടുകാരിയായ ജയസുധയ്ക്ക് കഴിഞ്ഞ തവണ അസംബ്ലി സീറ്റ് നല്കി വൈഎസ്ആര്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവരികയായിരുന്നു.

Scroll To Top