Wednesday April 26, 2017
Latest Updates

ഇന്നസെന്റിനായി വോട്ട് തേടി മോഹന്‍ലാലും; സഹപ്രവര്‍ത്തകരുടെ പിന്തുണയില്‍ മനംനിറഞ്ഞു ഇന്നച്ചന്‍

ഇന്നസെന്റിനായി വോട്ട് തേടി മോഹന്‍ലാലും; സഹപ്രവര്‍ത്തകരുടെ പിന്തുണയില്‍ മനംനിറഞ്ഞു ഇന്നച്ചന്‍

ചാലക്കുടി: ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് പിന്തുണയുമായി സൂപ്പര്‍ താരം മോഹന്‍ലാലും. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം സിനിമാരംഗത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന് വിജയാശംസകള്‍ നേര്‍ന്നാണ് ലാല്‍ മടങ്ങിയത്. ചാലക്കുടിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് മോഹന്‍ലാല്‍ ഇന്നച്ചന് പിന്തുണ അറിയിച്ചത്. ഊട്ടിയിലെ സിനിമ ലൊക്കേഷനില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നവഴി മോഹന്‍ലാല്‍ ഇന്നസെന്റിനെ കണ്ടു പിന്തുണ അറിയിക്കുകയായിരുന്നു. ചാലക്കുടി എംഎല്‍എ ബിഡി ദേവസിയും പാര്‍ട്ടിപ്രവര്‍ത്തകരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

ഇന്നസെന്റുമായി ഏറെക്കാലത്തെ വ്യതിബന്ധമുണ്ടേന്നും അദ്ദേഹത്തിനു എല്ലാവിധ ആശസകളും നേരുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. ഇരുവരും തമ്മില്‍ അല്‍പ്പ നേരം സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് പിരിഞ്ഞത്. ഇന്നലെ ഇന്നസെന്റിന് വേണ്ടി സൂപ്പര്‍ താരം മമ്മൂട്ടിയും പ്രചാരണത്തിന് എത്തിയിരുന്നു, മണ്ഡല പര്യടനത്തില്‍ ഇന്നച്ചനൊപ്പം തുറന്ന ജീപ്പില്‍ സഞ്ചരിച്ചാണ് മമ്മൂട്ടി വോട്ടഭ്യര്‍ത്ഥിച്ചത്. നേരത്തെ നടന്‍മാരായ മധു, ജനാര്‍ദനന്‍ എന്നിവരും നടിമാരായ കവിയൂര്‍ പൊന്നമ്മ, കെപിഎസ്സി ലളിത എന്നിവരും ഇന്നസെന്റിനായി വോട്ട് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തിയിരുന്നു.

Scroll To Top