Tuesday January 24, 2017
Latest Updates

ഇന്ത്യ സ്വാതന്ത്ര്യദിന ലഹരിയില്‍,രാജ്യത്തെമ്പാടും ആഘോഷം 

ഇന്ത്യ സ്വാതന്ത്ര്യദിന ലഹരിയില്‍,രാജ്യത്തെമ്പാടും ആഘോഷം 

ന്യൂഡല്‍ഹി: ഇന്ത്യയുടെ അറുപത്തിയൊമ്പതാമത് സ്വാതന്ത്ര്യ ദിനം വര്‍ണ്ണാഭമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു.രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ണ്ണശബളമായ ആഘോഷ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു വരുന്നു 
സംവാദത്തിനു വേദിയാകേണ്ട പാര്‍ലമെന്റ് സംഘര്‍ഷഭൂമിയായി മാറിയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

ക്രിയാക്തമകമായ സംവാദത്തിനു തയ്യാറാവാതെ ജനപ്രതിനിധികള്‍ പോരടിക്കുന്നത് നമ്മുടെ ജനാധിപര്യത്തിന് കളങ്കമാണ്.
ആഴത്തിലേക്ക് വേരോടിയതാണ് നമ്മുടെ ജനാധിപത്യം. എന്നാല്‍, അതിന്റെ വേരുകള്‍ വാടാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍, ഈരംഗത്ത് നവീകരണത്തിനു സമയമായിരിക്കുന്നു.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നാം ശ്രമിച്ചില്ലെങ്കില്‍ 70 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്തിനു വേണ്ടി സേവനങ്ങള്‍ക്ക് നാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തവര്‍ക്ക് നമ്മോട് ആദരവുണ്ടാവില്ല.

തീവ്രവാദത്തിനും അക്രമത്തിനും എതിരെ കര്‍ശന നടപടി തുടരും. രാജ്യത്തിന്റെ സുരക്ഷ എന്തും വിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top