Tuesday February 21, 2017
Latest Updates

ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ താങ്ങില്ലെന്ന് കേന്ദ്രം

ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ താങ്ങില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ വെടി നിരത്തല്‍ ലംഘനത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്ക് ആക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കുന്നുണ്ട്. ഇതിനു പ്രധാനമന്ത്രി മറുപടി നല്‌കേണ്ടതില്ല. സൈന്യം തന്നെ മറുപടി നല്‍കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നിരീക്ഷിച്ച് വരികയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, ഇന്നലെ രാത്രിയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏകപക്ഷീയമായ ആക്രമണമുണ്ടായി. കനാചക്ക്, പര്‍ഗ്വാള്‍ മേഖലയില്‍ പാക്‌സേന നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാരുള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ പാക്കിസ്ഥാന്‍ താങ്ങില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാന്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലധികമായി അതിര്‍ത്തി സംഘര്‍ഷഭരിതമാണ്.

 

Scroll To Top