Monday January 23, 2017
Latest Updates

ഇന്ത്യ അയര്‍ലണ്ട് വ്യാപാര ബന്ധങ്ങള്‍ വളര്‍ത്താന്‍ ഒക്‌റ്റോബര്‍ 24 ന് ഡബ്ലിനില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

ഇന്ത്യ അയര്‍ലണ്ട് വ്യാപാര ബന്ധങ്ങള്‍ വളര്‍ത്താന്‍ ഒക്‌റ്റോബര്‍ 24 ന് ഡബ്ലിനില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

ഡബ്ലിന്‍:അയര്‍ലണ്ടും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ ഊഷ്മളമാക്കുവാനും , സഹകരണാടിസ്ഥാനത്തില്‍ ആരംഭിക്കാവുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച ചെയ്യുവാനുമായി അയര്‍ലണ്ട് ബിസിനസ്സ് അസോസിയേഷനും ഏഷ്യ ട്രെയ്ഡ് ഫോറവും ചേര്‍ന്ന് ഗ്രാന്റ് തോണ്‍ടണില്‍ വച്ച് ഒരു പ്രത്യേക ബിസിനസ്സ് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 24ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സെമിനാര്‍ രാവിലെ 8മണിക്കാരംഭിക്കും.

സെമിനാറില്‍ രൂപപ്പെടുത്തുന്ന ആശയങ്ങളുടെ ഒരു ചുരുക്ക രൂപം ജോബ്‌സ് എന്റര്‍െ്രെപസസ് ആന്‍ഡ് ഇന്നവേഷന്‍ വകുപ്പ് മന്ത്രിയും റ്റി ഡിയുമായ റിച്ചാര്‍ഡ് ബര്‍ട്ടന് മുന്‍പില്‍ സമര്‍പ്പിക്കപ്പെടും. അടുത്തമാസം ഇന്ത്യയിലേക്ക് ഒരു ട്രേഡ് മിഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ് ബര്‍ടന്‍.

നവംബര്‍ 17 മുതല്‍ 21 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയിലേക്കുള്ള ട്രേഡ് മിഷനെ നയിക്കുന്നത് റിച്ചാര്‍ഡ് ബര്‍ടന്‍ തന്നെയായിരിക്കും. ബാംഗ്ലൂര്‍, ന്യൂ ഡല്‍ഹി, മുംബൈ തുടങ്ങിയ മൂന്നു പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലൂടെയാണ് ഇതിന്റെ ഭാഗമായി സഞ്ചരിക്കാന്‍ പോകുന്നത്.
അയര്‍ലണ്ടിലെ വിവിധ കമ്പനികളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി 45ഓളം പേരാണ് ഈ മിഷനില്‍ മന്ത്രിയെ അനുഗമിക്കുന്നത്.

ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന വ്യാപാര സംരംഭങ്ങളെ കുറിച്ചുള്ള ആദ്യ അനുഭവങ്ങള്‍ പങ്കുവെക്കുക,,ഇന്ത്യയില്‍ വ്യാപാരം നടത്തുന്നതിലെ സാധ്യതകളും തടസങ്ങളും മനസിലാക്കുക, , ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വ്യാപാരം നടത്താനുദ്ദേശിക്കുന്ന കമ്പനികള്‍ക്ക് പിന്തുണ നല്‍കുകയും ഇത്തരം ട്രേഡ് മിഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതൊക്കെയാണ് സെമിനാറിന്റെ ലക്ഷ്യങ്ങള്‍

അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറായ രാധിക എല്‍ ലോകേഷും സെമിനാറില്‍ പങ്കെടുക്കും

വിശദ വിവരങ്ങള്‍ക്ക് :

Location : Grant Thornton, 24-26 City Quay, Dublin 2
Contact : Ashley Beston, Asia Trade Forum – ashleybeston@irishexporters.ielike-and-share

Scroll To Top