Thursday September 21, 2017
Latest Updates

ഇന്ത്യാ ഡേ പ്രഖ്യാപന സമ്മേളനം ഇന്ത്യാ അയര്‍ലണ്ട് പാര്‍ലിമെന്ററി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കവേദിയായി 

ഇന്ത്യാ ഡേ പ്രഖ്യാപന സമ്മേളനം ഇന്ത്യാ അയര്‍ലണ്ട് പാര്‍ലിമെന്ററി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കവേദിയായി 

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഇന്ത്യാദിനാഘോഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഐറിഷ് ഇന്ത്യ പാര്‍ലിമെന്ററി സൗഹൃദ കൂട്ടായ്മയുടെ ഉത്ഘടനവും ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്കിലെ ഫാംലേ എസ്റ്റേറ്റില്‍ വര്‍ണ്ണോജ്വലമായ ചടങ്ങില്‍ നടത്തപ്പെട്ടു.

ഇരു രാജ്യങ്ങളും കൂടുതല്‍ ഐക്യത്തോടെയും സൗഹൃദത്തോടെയും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ ഐറിഷ് പാര്‍ലമെന്റ് സ്പീക്കര്‍, ഷോണ്‍ ഒ ഫിയര്‍ഗയില്‍ 2017 ലെ ഇന്ത്യാ ഡേയ്ക്ക് ഐറിഷ് സമൂഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മുന്‍മന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ബ്രെണ്ടന്‍ ഹൗളിന്‍ ടി ഡി , ഇന്ത്യ അയര്‍ലണ്ട് പാര്‍ലിമെന്ററി സമിതി കണ്‍വീനര്‍ ആന്‍ട്രിയാസ് മിനിഹാന്‍,അംഗങ്ങളായ ഫ്രാങ്ക് ഫിഗന്‍,ഷോണ്‍ ജെറാള്‍ഡ് ഹോര്‍ക്കാന്‍ ,മരിയ ബ്രെന്‍ എന്നിവര്‍ ഇന്ത്യ ഡേ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

.ഇന്ത്യന്‍ അംബാസിഡര്‍ വിജയ താക്കൂര്‍ സിംഗും ,സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.ഇന്ത്യ ഡേ ആഘോഷ സമിതി കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ശുക്ല സ്വാഗതം ആശംസിച്ചു.ഫിക്കി വൈസ് പ്രസിഡണ്ട് ജോജി ഏബ്രാഹം,ഡോ.പൂരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഓഗസ്റ്റ് 19 ന് ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കിലാണ് ഇന്ത്യാ ഡേ ആഘോഷപരിപാടികള്‍.ഇന്ത്യന്‍ എംബസിയുടെയും,ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റിസ് ഇന്‍ ഇന്ത്യയുടേയും (ഫിക്കി),നേതൃത്വത്തില്‍ എല്ലാ ഇന്ത്യന്‍ സംഘടനകളുടെയും,ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് ഇന്ത്യാ ഡേ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

Scroll To Top