Tuesday September 25, 2018
Latest Updates

ഇന്ത്യയുടേയും,ചൈനയുടെയും വളര്‍ച്ചാ നിരക്കുകളെ മറികടന്ന് അയര്‍ലണ്ട് കുതിക്കുന്നു,പുതിയ പദ്ധതികള്‍ നടപ്പാവുന്നതോടെ ജീവിത നിലവാരത്തിലും ഒന്നാമതെത്തുമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍

ഇന്ത്യയുടേയും,ചൈനയുടെയും വളര്‍ച്ചാ നിരക്കുകളെ മറികടന്ന് അയര്‍ലണ്ട് കുതിക്കുന്നു,പുതിയ പദ്ധതികള്‍ നടപ്പാവുന്നതോടെ ജീവിത നിലവാരത്തിലും ഒന്നാമതെത്തുമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍

ഡബ്ലിന്‍:സാമ്പത്തിക മേഖലയിലെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ജി ഡി പി യില്‍ ഇന്ത്യയെയും ,ചൈനയെയും മറികടന്ന് അയര്‍ലണ്ട് കുതിക്കുന്നുവെന്ന് കണക്കുകള്‍. 7.8 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന് ഉണ്ടായിരിക്കുന്നത്.

ഒരു സമ്പദ്വ്യവസ്ഥയുടെ വലിപ്പവും വളര്‍ച്ചാ നിരക്കും മറ്റൊരു സമ്പത്ത് വ്യവസ്ഥയുടേതുമായി താരതമ്യം ചെയ്യുന്നതിനായുള്ള ബഞ്ച്മാര്‍ക്ക് ഇപ്പോഴും, ജിഡിപി യാണ്. പ്രതിശീര്‍ഷ ജി ഡി പി ഉയര്‍ന്ന രാജ്യമാണ് മെച്ചപ്പെട്ട ശരാശരി ജീവിത നിലവാരമുള്ള രാജ്യമായി കണക്കാക്കുന്നത്. അയര്‍ലണ്ടിലെയും ഇന്ത്യയിലെയും ജിഡിപി പ്രതിവര്‍ഷം എട്ടുശതമാനം ഉയരുന്നുണ്ടെങ്കിലും അയര്‍ലണ്ടിന്റെ പ്രതിശീര്‍ഷ ജിഡിപി സംഖ്യ ഇന്‍ഡ്യയേക്കാള്‍ 30 മടങ്ങ് കൂടുതലാണ്. ജീവിതച്ചെലവ് ഇന്ത്യയില്‍ കുറവാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോഴും അയര്‍ലണ്ടിന്റെ പ്രതിശീര്‍ഷ ജി.ഡി.പി എട്ടു മടങ്ങ് വരും.

എന്നാല്‍, ആഗോളതലത്തില്‍ താരതമ്യേന ചെറുതായ ഐറിഷ് ജിഡിപി ലോകത്തിലെ ഏറ്റവും വികലമായ ഒന്നാണ്, അതിനാല്‍ ജീവിതനിലവാരം കണക്കാക്കുന്നതിനു ഒരു സൂചികയായി ഇതിനുള്ള വിശ്വാസയോഗ്യത കുറവാണ്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ അയര്‍ലണ്ട് സാമ്പത്തിക വളര്‍ച്ചയെ കണക്കാക്കുന്നത് ചരക്കുകളുടെയും സേവനങ്ങളുടെയും വിനിമയത്തെ അടിസ്ഥാനമാക്കി മാത്രമാണ്.

രാജ്യത്തു വളര്‍ച്ച ഉണ്ടായിരിക്കുന്ന മേഖലകള്‍ പലതാണ്. തൊഴില്‍ മേഖലയില്‍ പ്രശംസാവഹമായ മുന്നേറ്റമാണ് രാജ്യത്തു ഉണ്ടായിരിക്കുന്നത്. രണ്ടാമത്തേത് വേതന വളര്‍ച്ചയാണ്. രാജ്യത്തെ വേതന നിരക്ക് ത്വരിതപ്പെടുത്തുന്നതിനുള്ള മുന്നേറ്റങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . 2017 അവസാനത്തെ മൂന്ന് മാസങ്ങളില്‍ 2.5% വളര്‍ച്ച നേടിക്കൊണ്ട് ശരാശരി സമ്പാദ്യം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 മടങ്ങ് അധികമാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു എന്നത് വളര്‍ച്ചയുടെ മറ്റൊരു വലിയ ലക്ഷണമാണ്.

വിവിധ മേഖലകളില്‍ മുന്നേറ്റം ഉണ്ടായതോടൊപ്പം ഭവന നിര്‍മ്മാണം, ആരോഗ്യപരിചരണം, വാട്ടര്‍ ക്വാളിറ്റി എന്നിവയെക്കുറിച്ച് ഗൗരവമായി ആശങ്കയും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്.

പ്രാഥമികാരോഗ്യ സംരക്ഷണത്തിനായി സാര്‍വത്രിക ആരോഗ്യ പരിരക്ഷയില്ലാതെ ചില ഒഇസിഡി രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് .അതിനാല്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പരിഷ്‌ക്കരിക്കുന്നതിനായി പത്തു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു പദ്ധതി ഏര്‍പ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ട്.

രാജ്യത്ത് ഭവന മേഖലയില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വിതരണം പുനരാരംഭിക്കുന്നതില്‍ അയര്‍ലണ്ട് പരാജയപ്പെട്ടു. ഡബ്ലിനിലെ ഭവന പ്രതിസന്ധി തുടരുന്നതിന്റ പിന്നിലെ പ്രധാന ഘടകം ഇതാണ്.സാധാരണക്കാരായ നഗരവാസികളെ ജീവിതക്ലേശത്തിലേയ്ക്ക് തള്ളിവിട്ടത് പ്രധാനമായും ഈ ഒരൊറ്റക്കാരണമാണ്.

മെച്ചപ്പെട്ട ഭൂവിനിയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്തമാസങ്ങളോടെ നിലവില്‍ വരുന്ന സൈറ്റ് വാല്യൂ ടാക്‌സ്(വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ക്കും,വീടുകള്‍ക്കും അധിക നികുതി ഈടാക്കാനുള്ള പദ്ധതി) ഏര്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നപ്രാബല്യത്തിലാകുന്നതോടെ തന്നെ ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നും,വില്‍പ്പനയും,സ്ഥല ഇടപാടുകളും വര്‍ദ്ധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാറുള്ളത്.

ആരോഗ്യ പരിപാലനത്തിലും,സോഷ്യല്‍ ഹൗസിംഗും,കോ ഓപ്പറേറ്റിവ് ഹൗസിംഗും അടക്കമുള്ള മേഖലകളില്‍ നിക്ഷേപം നടത്തിക്കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അയര്‍ലണ്ടിലെ സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രയോജനപ്പെടുത്തുന്നതോടെ ഉയര്‍ന്ന ജീവിത നിലവാരത്തിലേയ്ക് ഐറിഷ് സമൂഹം തിരച്ചെത്തുമെന്നാണ്

ഐറിഷ് മലയാളി ന്യൂസ്

Scroll To Top