Sunday January 22, 2017
Latest Updates

ഇന്ത്യയുടെ മംഗള്‍യാന്‍ ദൌത്യം വിജയത്തിലേക്ക് എത്താന്‍ ഇനി അഞ്ച് നാള്‍

ഇന്ത്യയുടെ മംഗള്‍യാന്‍ ദൌത്യം വിജയത്തിലേക്ക് എത്താന്‍ ഇനി അഞ്ച് നാള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മംഗള്‍യാന്‍ ദൌത്യം വിജയത്തിലേക്ക് എത്താന്‍ ഇനി അഞ്ച് നാള്‍ മാത്രം. ഇനി അഞ്ചാം നാള്‍ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പദത്തില്‍ എത്തി വിവരങ്ങള്‍ അയച്ചു തുടങ്ങും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞ ചൊവ്വാ ദൌത്യം വിജയകരമായാല്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിച്ച് ചാട്ടത്തിനു അത് വഴി തുറക്കും. ചൊവ്വയിലെ ജല സാന്നിധ്യം, ഹൈഡ്രജന്‍, മീഥെയ്ന്‍, മണ്ണിന്റെ ഘടന, അന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും മംഗള്‍യാന്‍ അയച്ചു തുടങ്ങും.

മംഗള്‍യാനിലെ ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍ ഉപകരണം ചോവയില്‍ മനുഷ്യവാസം സാധ്യമാണോ എന്ന് പഠിക്കും. ചൊവ്വയിലെ ജല സാന്നിധ്യത്തെക്കുറിച്ചും ഈ ഉപകരണം വിവരം നല്‍കും. മീഥേന്‍ സെന്‍സര്‍ ഓഫ് മാഴ്‌സ് ജീവന്റെ സൂചകമായ മീഥേന്‍ സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തും. മംഗള്‍യാന്‍ പേടകത്തിനുള്ളിലെ മാഴ്‌സ് കളര്‍ ക്യാമറ മുഖേന പേടകത്തിനുള്ളിലെ വിവരങ്ങളും ചിത്രങ്ങളും ഐ.എസ്.ആര്‍.ഒയ്ക്ക് കൈമാറും.

ചൊവ്വയുടെ ഉപരിതലവും കാലാവസ്ഥയും പഠിക്കുന്നത്തിനുള്ള ചിത്രങ്ങള്‍ കൈമാറുന്നതും ഈ ക്യാമറയാണ്. തെര്‍മ്മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്‌ട്രോമീറ്റര്‍ എന്നൊരു ഉപകരണം കൂടി പേടകത്തിലുണ്ട്. ഈ ഉപകരണത്തിലെ അത്യാധുനിക ക്യാമറ മണ്ണിന്റെ ഘടനയും ധാതുഭൂപടവും തയ്യാറാക്കുന്നത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറും. മാഴ്‌സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍ എന്ന ഉപകരണം ചൊവ്വയുടെ അന്തരീക്ഷത്തിലെ ചെറുഘടകങ്ങളെക്കുറിച്ച് വിവരം കൈമാറും.

 

 

Scroll To Top