Saturday November 25, 2017
Latest Updates

ഇന്ത്യയില്‍ നിന്നുള്ള പഠിതാക്കള്‍ക്ക് ഐറിഷ് വിസ നല്‍കാന്‍ കാലവിളംബം:ന്യൂ ഡല്‍ഹിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് നടപടികള്‍ ഊര്‍ജ്ജിതമാക്കും 

ഇന്ത്യയില്‍ നിന്നുള്ള പഠിതാക്കള്‍ക്ക് ഐറിഷ് വിസ നല്‍കാന്‍ കാലവിളംബം:ന്യൂ ഡല്‍ഹിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് നടപടികള്‍ ഊര്‍ജ്ജിതമാക്കും 

ഡബ്ലിന്‍:ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കാന്‍ അന്യായമായ കാലവിളംബം നേരിടുന്നതായി പരാതി ഉയരുന്നു,ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍ക്കൊന്നും യഥാസമയം വിസ ലഭിക്കുന്നില്ലെങ്കിലും ഇന്ത്യയില്‍ നിന്നുമുള്ളവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കിക്കേണ്ടതാണ്.അതിന് മുമ്പേ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫീസിനത്തില്‍ ലഭിക്കേണ്ട 8.4മില്യന്‍ യൂറോ നഷ്ടമാകും.മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ട് യൂണിവേഴ്സിറ്റികള്‍ക്കുള്ള സല്‍പ്പേരിനും കോട്ടം തട്ടും.യുസിഡിയില്‍ പ്രവേശനം സ്വീകരിച്ച ഇന്ത്യന്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായിട്ടുണ്ട്.ന്യൂഡെല്‍ഹി -അയര്‍ലണ്ട് വിസാ ഓഫിസുകള്‍ അതിനനുസരിച്ച് ജീവനക്കാരെ ഏര്‍പ്പെടുത്തി നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണ്ടേതുണ്ട്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി കോളജ് ഓഫ് ഡബ്ലിന്‍ പ്രസിഡണ്ട് ആണ്‍ഡ്രു ഡീക്സ് നീതിന്യായ മന്ത്രിയ്ക്ക് കത്ത് നല്‍കി.

യൂസിഡിയില്‍ മാത്രം ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായി 700 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിസയ്ക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 300ആയിരുന്നു.400 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നഷ്ടപ്പെട്ടാല്‍ യൂണിവേഴ്സിറ്റിക്ക് 8.4മില്യന്‍ യൂറോയാകും നഷ്ടമാകുക.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ നോണ്‍ യുറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികളുടെഎണ്ണത്തില്‍ 26%വര്‍ധനയുണ്ടായിട്ടുണ്ട്.യൂണിവേഴ്സിറ്റി കോളജ് ഓഫ് കോര്‍ക്കിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ എണ്ണം 40% കൂടി.അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നിന്നും ഐറീഷ് യൂണിവേഴ്സിറ്റികള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനം 21000യൂറോയാണ്.

വിസ ലഭിക്കുന്നതിലെ കാലതാമസം ലിമറിക് യൂണിവേഴ്സിറ്റിയെയും ബാധിച്ചിട്ടുണ്ടെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. വിദ്യാര്‍ഥികളുടെ വിസാ അപേക്ഷകളുടെ എണ്ണത്തില്‍ 17% വര്‍ധനവുണ്ടായതായി നീതിന്യായ വകുപ്പ് അറിയിച്ചു.വിസാ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ന്യൂഡെല്‍ഹി അടക്കമുള്ള ഓഫിസുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും വകുപ്പ് വക്താവ് പറഞ്ഞു.

Scroll To Top