Monday May 29, 2017
Latest Updates

ഇന്ത്യയില്‍ എബോള രോഗബാധയില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം

ഇന്ത്യയില്‍ എബോള രോഗബാധയില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എബോള രോഗബാധയില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. എബോള ബാധിത പ്രദേശത്ത് നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇത് വരെ ഇന്ത്യയില്‍ എബോള റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സ്ഥിരീകരിച്ചു.

എബോള രോഗബാധിത പ്രദേശമായ ലൈബീരിയയില്‍ നിന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഒന്നിലധികം പേരില്‍ എബോള രോഗലക്ഷങ്ങള്‍ പ്രകടിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം. എന്നാല്‍ ഇവരിലാര്‍ക്കും എബോള രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഒരാള്‍ക്ക് തൊണ്ടവേദനയും പനിയുമുണ്ട്. ഇയാളെ പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

ലൈബീരിയയില്‍ നിന്ന് 112 ഓളം ഇന്ത്യക്കാര്‍ തിങ്കളാഴ്ചയാണ് മടങ്ങി എത്തിയത്. എബോള രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയിലും ഒരാളെ നിരീക്ഷിച്ചിരുന്നു. നിലവില്‍ 1,427 പേര്‍ എബോള വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Scroll To Top