Sunday May 28, 2017
Latest Updates

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പെണ്‍വാണിഭത്തില്‍ കൊച്ചി മുന്നില്‍,പ്രതിഫലം അഞ്ചു ലക്ഷം വരെ 

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പെണ്‍വാണിഭത്തില്‍ കൊച്ചി മുന്നില്‍,പ്രതിഫലം അഞ്ചു ലക്ഷം വരെ 

കൊച്ചി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പെണ്‍വാണിഭത്തിന് കൊച്ചി മുന്നില്‍ എന്ന് റിപ്പോര്‍ട്ട്. കൊച്ചി നഗരത്തിലെ ഫ്‌ലാറ്റുകളില്‍ നടക്കുന്ന പെണ്‍വാണിഭത്തിന്റെ നേര്‍ക്കാഴ്ച കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകള്‍ പുറത്തുവിടുകയുണ്ടായി. മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ ലൊക്കാന്റോ എന്ന വെബ് സൈറ്റില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന നാമം കൊച്ചിയുടേതാണെന്നാണ് റിപ്പോര്‍ട്ട്.

5000 രൂപ മുതല്‍ 5 ലക്ഷം വരെ പ്രതിഫലം വാങ്ങി കൊച്ചി നഗരത്തില്‍ പെണ്‍വാണിഭം നടക്കുന്നുണ്ട്. കോള്‍ ഗേള്‍സിനെ അറേഞ്ച് ചെയ്യുന്ന വെബ് സൈറ്റില്‍ കൊച്ചിയിലെ പെണ്‍ കച്ചവടത്തിനായി മാത്രം ഒരു സെക്ഷനുണ്ടെന്നാണ് വിവരം. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടേതും ഇടനിലക്കാരുടേതുമായ നിരവധി മൊബൈല്‍ നമ്പറുകളാണ് ലൊക്കാന്റോയിലുള്ളത്. 18 വയസ് മുതല്‍ 40 വയസ് വരെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഇതില്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത്. 

18 നും 22 നും ഇടയിലുള്ള പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന സ്ത്രീകള്‍ക്ക് 1000 രൂപ മുന്‍കൂറായി നല്‍കിയാല്‍ മതി. ലൊക്കാന്റോയിലുള്ള മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ഇടപാടു നടത്താമെന്നാണ് സൈറ്റില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രായമനുസരിച്ച് വിത്യസ്ത വിലകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ പെണ്‍കുട്ടികള്‍ പലരും പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ പലപ്പോഴായി കൂടുങ്ങിയതാണെന്നാണ് വിവരം. 

Scroll To Top