Monday September 25, 2017
Latest Updates

ഇന്ത്യയില്‍ ഇനി സ്‌കൈപ്പ്, വാട്‌സ്ആപ്പ് സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും

ഇന്ത്യയില്‍ ഇനി സ്‌കൈപ്പ്, വാട്‌സ്ആപ്പ് സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി സ്‌കൈപ്പ്, വാട്‌സ് ആപ്പ് തുടങ്ങിയ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും. സേവനങ്ങള്‍ക്ക് കണക്ടിവിറ്റി ചാര്‍ജ് ഈടാക്കാനാണ് ആലോചന. സ്‌കൈപ്പും വാട്‌സ്ആപും ടെലികോം കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെണ്ണ ചൂണ്ടിക്കാട്ടിയാണ് ട്രായ് ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിബര്‍ , വി ചാറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കും ചാര്‍ജ് ഈടാക്കും.

ഈ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ കമ്പനികള്‍ക്ക് ബാന്‍ഡ് വിഡ്ത്ത് കൂടുതുലാകുന്നു. ഇതിനു സേവന ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. വാട്‌സ്ആപ് നിലവില്‍ വന്നതോടെ മൊബൈല്‍ സേവന ദാതാക്കളുടെ ഫോണ്‍ കോള്‍, എസ്എംഎസ് വരുമാനത്തില്‍ വന്‍ നഷ്ടം സംഭവിച്ചിരുന്നു. സൗജന്യമാക്കിയതിലൂടെ മൊബൈല്‍ കമ്പനികള്‍ക്ക് വര്‍ഷത്തില്‍ 5000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 16400 കോടിയാകുമെന്നാണ് കണക്ക്.

Scroll To Top