Thursday November 15, 2018
Latest Updates

ഇന്ത്യയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്, 22 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മോഡിയ്ക്ക് കരുത്താവും 

ഇന്ത്യയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്, 22 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മോഡിയ്ക്ക് കരുത്താവും 

ന്യൂ യോര്‍ക്ക് :ഇന്ത്യയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്.ട്രംപ് ഭരണകൂടത്തിന്റെ നികുതി പരിഷ്‌കാരങ്ങള്‍ മൂലം ആഗോള വിദേശ പ്രത്യക്ഷ നിക്ഷേപം 41 ശതമാനം കുറഞ്ഞ കാലയളവിലാണ് ഇന്ത്യയുടെ ഈ നേട്ടം.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്ക് 22 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമെത്തിയതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.യു.എന്‍ ട്രേഡ് ആന്‍ഡ് ഡവലപ്മെന്റിനെ സംബന്ധിച്ച കോണ്‍ഫറന്‍സില്‍ (യു.എന്‍.ടി.ടി.എ.ഡി) അവതരിപ്പിച്ച ദക്ഷിണേഷ്യയുടെ ട്രെന്‍ഡ്സ് മോണിറ്റര്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ഇത് സബ് റീജ്യയന്റെ മൊത്തം വിദേശ മൂലധന നിക്ഷേപത്തിന്റെ 13 ശതമാനമാണ് ഇന്ത്യയിലെത്തിയത്. ഇതോടെ ലോകത്തെ വിദേശ നിക്ഷേപ സ്വീകാര്യതയുള്ള ആദ്യത്തെ 10 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറിയിരിക്കുകയാണ്.ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിച്ചത് ചൈനയാണ് 70 ബില്യന്‍ യുഎസ് ഡോളര്‍. രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍ (65.5 ബില്യണ്‍ ഡോളര്‍)ആണ്.യു.എസ് -46.5 ബില്യണ്‍ ഡോളര്‍, നെതര്‍ലന്‍ഡ്സ് -44.8 ബില്യണ്‍ ഡോളര്‍,ആസ്ത്രേലിയ-36.1 ബില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍ -34.7 ബില്യണ്‍ ഡോളര്‍, ബ്രസീല്‍ -25.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനം.2018ന്റെ ആദ്യ പകുതിയില്‍ ആഗോള സാമ്പത്തിക രംഗത്തെ വിദേശ നിക്ഷേപം 41 ശതമാനം കുറഞ്ഞ് 474 ബില്യന്‍ ഡോളര്‍ ആയി.2017 ലെ ഇതേ കാലയളവില്‍ 794 ബില്യന്‍ ഡോളറായിരുന്നു.

അഴിമതിയുടേയും,ഭരണ കെടുകാര്യക്ഷമതയുടെയും കഥകള്‍ക്കിടയിലും ഇന്ത്യയിലേയ്ക്ക് ഇത്രയും വിദേശനിക്ഷേപം എത്തിയത് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

Scroll To Top