Sunday August 19, 2018
Latest Updates

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ കൂടുതല്‍ അവസരം ഒരുക്കി ധാരണയായി, അക്കാദമിക്ക് യോഗ്യതകള്‍ പരസ്പരം അംഗീകരിക്കും 

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ കൂടുതല്‍ അവസരം ഒരുക്കി ധാരണയായി, അക്കാദമിക്ക് യോഗ്യതകള്‍ പരസ്പരം അംഗീകരിക്കും 

ന്യൂ ദല്‍ഹി : ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നതിന് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഇന്ത്യയും ഫ്രാന്‍സും അക്കാദമിക യോഗ്യതയുടെ പരസ്പര അംഗീകാരത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയും ഫ്രാന്‍സും അക്കാദമിക യോഗ്യതയുടെ പരസ്പര അംഗീകാരത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത് ചരിത്രപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി മാനവ വിഭവശേഷി മന്ത്രി ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ വിദ്യാഭ്യാസ വിനിമയത്തിന് ഇത് വഴിയൊരുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശന വേളയില്‍ നടന്ന ‘നോളജ് സമ്മിറ്റ് ‘ലാണ് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടത്.

ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഹയര്‍ എജ്യൂക്കേഷന്‍ മന്ത്രാലയം, റിസര്‍ച്ച് & ഇന്നൊവേഷന്‍, ഫ്രാന്‍സ്, ഹ്യൂമന്‍ റിസോര്‍സ് ഡെവലപ്പ്‌മെമെന്റ് സഹകരണ മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ചാണ് ഉച്ചകോടി നടന്നത്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ അക്കാദമിക യോഗ്യതകള്‍ അംഗീകരിയ്ക്കാന്‍ സഹായകമാകും.

ഫ്രാന്‍സിനെപ്പോലെ, കൂടുതല്‍ രാജ്യങ്ങള്‍, അക്കാദമിക് യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിന് മുന്നോട്ടു വരേണ്ടതാണെന്നു ജാവ്‌ടേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാക്രോണ്‍ ട്വീറ്റ് ചെയ്തു.

ഫ്രഞ്ച് വിദേശ വ്യാപാരത്തെ പുന: സ്ഥാപിക്കാന്‍ 2018 ഫെബ്രുവരിയില്‍ നടന്ന പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേവേഡ് ഫിലിപ്പ്, ആഗോള മേഖലയില്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇംഗ്ലീഷ് ഭാഷാ പഠനപരിപാടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചിരുന്നു.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം നേടുന്നതിനായി TOEIC, IELTS, കേംബ്രിഡ്ജ് തുടങ്ങിയ അന്താരാഷ്ട്ര സര്‍ക്കാര്‍ അംഗീകൃതമായ ഇംഗ്ലീഷ് ഭാഷാ പരിശോധന കോഴ്സ് പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

യുഎസ്, യുകെ, എന്നിവിടങ്ങളിലേക്കാള്‍ ഉപരിപഠനത്തിനായി ഫ്രാന്‍സിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നതായി സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു . വിദ്യാഭ്യാസ മേഖലയിലുള്ള ഫ്രാന്‍സിന്റെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

Scroll To Top