Wednesday January 18, 2017
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്ങ്‌സ് ഇലവനും തമ്മിലാണ് മത്സരം. രാത്രി എട്ടിന് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മ!ത്സരം.  2012 ലെ ഐ.പി.എല്‍ ചാമ്പ്യന്‍മാരാണ് കൊല്‍ക്കത്ത. പഞ്ചാബ് ആദ്യമായാണ് ഫൈനല്‍ യോഗ്യത നേടുന്നത്.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെയും പ്രീതി സിന്റയുടെയും ഉടമസ്ഥതയിലുള്ള ടീമുകള്‍ കിരീടത്തിനായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ ഫൈനലിന്. ഏഴ് ഐപിഎല്‍ സീസണുകളില്‍ അഞ്ചിലും കൊല്‍ക്കത്ത ഫൈനലില്‍ എത്തിയിരുന്നു, ഒരു തവണ കിരീടം നേടുകയും ചെയ്തു. കൊല്‍ക്കത്തയുടെ ഈ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീമിന്റെ കരുത്ത്.

മാക്‌സ്വെല്‍, സെവാഗ് എന്നീ താരങ്ങളിലാണ് പഞ്ചാബിന്റെ ബാറ്റിംഗ് പ്രതീക്ഷ. റോബിന്‍ ഉത്തപ്പയും നായകന്‍ ഗൗതം ഗംഭീറുമാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍. സുനില്‍ നരേയ്‌നും അക്ഷര്‍ പട്ടേലുമടങ്ങുന്ന ബോളിങ് നിരയും ഇരു ടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്നു.

Scroll To Top