Tuesday April 25, 2017
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കെതിരെ ഹൈദരബാദിന് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കെതിരെ ഹൈദരബാദിന് ജയം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് സണ്‍ റൈസേഴ്‌സിന് ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ  4 റണ്‍സിനാണ് ഹൈദരാബാദ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. 53 പന്തില്‍ നിന്ന് 88 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ചും 45 പന്തില്‍ നിന്ന് 58 റണ്‍സ് എടുത്ത വാര്‍ണറുമാണ് ഹൈദരാബാദ് വിജയശില്‍പ്പികള്‍. 185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഡല്‍ഹിക്ക് വേണ്ടി മുരളി വിജയ് 52 റണ്‍സും കിന്റന്‍ ഡീകോക്ക് 48 റണ്‍സും എടുത്തു.

Scroll To Top