Monday June 25, 2018
Latest Updates

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലണ്ടിലേയ്ക്ക് ,ആരാധകര്‍ ആവേശത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലണ്ടിലേയ്ക്ക് ,ആരാധകര്‍ ആവേശത്തില്‍

ഡബ്ലിന്‍ : നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടിലെത്തും. അടുത്ത ജൂണില്‍ ഡബ്ലിനിലെ മാലഹൈഡില്‍ ഇംഗ്ലണ്ടിനെതിരായ യൂറോപ്യന്‍ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ കളിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെയാണ് ടീമിന്റെ അയര്‍ലണ്ട് സന്ദര്‍ശന സാധ്യത തെളിഞ്ഞത്.

അയര്‍ലണ്ടിന്റെ വടക്കും തെക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അവരുടെ വീരനായകരെ നേരില്‍കാണാന്‍ കഴിയുമെന്നതിന്റെ ആവേശത്തിലാണ്.

2007ലാണ് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇവിടെയെത്തിയത്.അന്ന് ബെല്‍ഫാസ്റ്റില്‍ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന്റെ തോല്‍വി നേരിട്ടിരുന്നു.അതിനു ശേഷം 2011ല്‍ ലോകകപ്പ് വിജയയാത്രയില്‍ ബാംഗ്ലൂരില്‍ കോഹ്ലി ബോയ്സ് ഗ്രീനിന്റെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഷാര്‍ജയില്‍ അഫ്ഗാനിസ്ഥാനെ 2-1 ന് തോല്‍പിച്ചാണ് ടിം മുര്‍ടാഗ് ഐസിസി അന്താരാഷ്ട്ര ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ 21 ാം സ്ഥാനത്തെത്തിയത്.

ബാറ്റിംഗ്, ഓള്‍റൗണ്ടര്‍ പട്ടികയില്‍ യഥാക്രമം 34, 15 സ്ഥാനങ്ങളിലാണ് അയര്‍ലണ്ടിന്റെ പോള്‍ സ്റ്റെര്‍ലിംഗ്.

Scroll To Top