Friday November 24, 2017
Latest Updates

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ മുന്‍ ഐറിഷ് കോച്ച്  ഫില്‍ സിമ്മണ്‍സും രംഗത്ത് 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ മുന്‍ ഐറിഷ് കോച്ച്  ഫില്‍ സിമ്മണ്‍സും രംഗത്ത് 

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഐറിഷ് ക്രിക്കറ്റ് ടീം കോച്ച് കൂടിയായ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഫില്‍ സിമ്മണ്‍സും അപേക്ഷ നല്‍കി. അപേക്ഷിക്കാനുള്ള സമയം ഈ മാസം ഒന്‍പതുവരെ നീട്ടിയിരുന്നു. അനില്‍ കുംബ്ലെക്കു പകരക്കാരനായി നിലവില്‍ രവി ശാസ്ത്രിക്കാണു മുന്‍ഗണനയെന്നാണ് റിപോര്‍ട്.

എന്നാല്‍ ഫില്‍ സിമ്മണ്‍സിന്റെ വരവോടെ ചില മലക്കം മറിച്ചിലുകള്‍ കായിക ലോകം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലണ്ട്,സിംബാവ്വേ പരിശീലകനായിരുന്ന ഇദ്ദേഹം അഫ്ഗാനിസ്ഥാന്‍ കണ്‍സള്‍ട്ടന്റുമാണ്.അനില്‍കുംബ്ലെ പടിയിറങ്ങിയ ഒഴിവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ പരിശീലകനെ തേടുന്നത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട തിരഞ്ഞെടുപ്പുസമിതി 10ന് അഭിമുഖം നടത്തി അന്നുതന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കും.രവിശാസ്ത്രി,വീരേന്ദര്‍ സേവാഗ്, ടോം മൂഡി, വെങ്കടേഷ് പ്രസാദ്, റിച്ചാര്‍ഡ് പൈബസ്, ദൊഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത് എന്നിവര്‍ നേരത്തേ തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Scroll To Top