Friday September 22, 2017
Latest Updates

ഇന്ത്യന്‍ കമ്പനികളെ ഒപ്പം കൂട്ടി ബ്രെക്സിറ്റ് തളര്‍ച്ചയെ നേരിടാന്‍ അയര്‍ലണ്ട് തയ്യാറെടുക്കുന്നു,വിസ റദ്ദാക്കില്ല …അയര്‍ലണ്ടിലേക്ക് പോരു ….

ഇന്ത്യന്‍ കമ്പനികളെ ഒപ്പം കൂട്ടി ബ്രെക്സിറ്റ് തളര്‍ച്ചയെ നേരിടാന്‍ അയര്‍ലണ്ട് തയ്യാറെടുക്കുന്നു,വിസ റദ്ദാക്കില്ല …അയര്‍ലണ്ടിലേക്ക് പോരു ….

ഡബ്ലിന്‍:ബ്രക്സിറ്റിന്റെ പേരില്‍ ആശങ്കപ്പെടുന്ന യൂ കെ യിലെ ഇന്ത്യന്‍ കമ്പനികളെ ഒപ്പം കൂട്ടി ബ്രെക്സിറ്റ് പ്രതിസന്ധിയെ നേരിടാന്‍ അയര്‍ലണ്ട് തയ്യാറെടുക്കുന്നു.ബ്രക്സിറ്റോടെ ആസന്നമാകുന്ന സാമ്പത്തിക വെല്ലുവിളികളെ ഭയപ്പാടോടെ കാണുന്ന യൂ കെയില്‍ നിന്നുള്ള ഇന്ത്യന്‍ കമ്പനികളെയാണ് അയര്‍ലണ്ട് ലക്ഷ്യമിടുന്നത്.യുകെയ്ക്ക് വേണമെങ്കില്‍ യൂറോപ്യന്‍ യൂണിയനുമായി ഒരു കസ്റ്റംസ് യൂണിയനില്‍ പ്രവേശിക്കാനോ,സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാനോ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ അതിര്‍ത്തി കടന്നുള്ള വ്യാപാരം, കോര്‍പ്പറേറ്റ് നികുതി,സൈന്യവിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ ആശങ്കയിലാണ്.

ഇതിനിടെ, ഐഡിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മാര്‍ട്ടിന്‍ ഡി ഷാനഹാന്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിന് ന്യൂഡെല്‍ഹി,മുംബൈ,ബങ്കളൂരു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വ്യാപാര രംഗത്ത് ബ്രിട്ടനു പകരം വെയ്ക്കാവുന്ന പ്രായോഗിക ആസ്ഥാനമായി മാറാന്‍ അയര്‍ലണ്ടിന് സാധിക്കുമെന്ന് ഐഡിഎ ചീഫ് ഷാനഹാന്‍ ചൂണ്ടിക്കാട്ടുന്നു.ജര്‍മനി.ഇറ്റലി എന്നിവയേക്കാളും ചെലവു കുറഞ്ഞ രാജ്യവും അയര്‍ലണ്ടാണ്.

നിലവില്‍ അയര്‍ലണ്ടിലുള്ള ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, എച്.സി.എല്‍, വിപ്രോ, മിന്‍ഡ്ട്രീ,ഫാര്‍മസി കമ്പനികള്‍ എന്നിവ അവരുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്‍ഫോസീസുമായി ബന്ധപ്പെട്ട് ആര്‍ ആന്റ് ഡി സൗകര്യവും തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ത്തന്നെ 40ഓളം ഒറ്റയ്ക്കുള്ള കമ്പനികളുടേതായി 5000 ആളുകള്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്.നികുതിയയിളവുകളും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സാമ്പത്തിക സഹായവും ഏര്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യന്‍ കമ്പനികളുടെ ഇഷ്ട കേന്ദ്രമായി രാജ്യത്തെ മാറ്റിയെടുക്കാനാകും.ഇതൊക്കെ മുന്‍നിര്‍ത്തി കമ്പനികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്.

കുടിയേറ്റത്തിന്റെ കാര്യത്തിലാണെങ്കില്‍ യുഎസ്,ബ്രിട്ടന്‍,ആസ്ത്രേലിയ എന്നിവ ഇടയ്ക്കിടെ വിവിധ വിസ റദ്ദാക്കലുകള്‍ പ്രഖ്യാപിക്കാറുണ്ട്.എന്നാല്‍ തൊഴിലാളികളുടെ വരവിനെയോ കുടിയേറ്റത്തേയോ നിയന്ത്രിക്കുന്നതിനുള്ള ഒരു വിധത്തിലുള്ള നടപടിയും അയര്‍ലണ്ട് ആലോചിക്കുന്നേയില്ലെന്നു ഷാനഹാന്‍ പറഞ്ഞു.

Scroll To Top