Thursday February 22, 2018
Latest Updates

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാമിലി കോണ്‍ഫറന്‍സിന് ഇടവകകള്‍ തോറും ഒരുക്കങ്ങള്‍, ഡബ്ലിനിലും,ലൂക്കനിലും ,കോര്‍ക്കിലും രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാമിലി കോണ്‍ഫറന്‍സിന് ഇടവകകള്‍ തോറും ഒരുക്കങ്ങള്‍, ഡബ്ലിനിലും,ലൂക്കനിലും ,കോര്‍ക്കിലും രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

ഡബ്ലിന്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (അയര്‍ലന്‍ഡ് റീജിയന്‍ )ഫാമിലി കോണ്‍ഫറെന്‍സ് – 2018 ന്റെ മുന്നോടിയായി രജിസ്‌ട്രേഷന്‍ ഉത്ഘാടനവും,ലോഗോ പ്രകാശനവും അയര്‍ലണ്ടിലെ വിവിധ ഇടവകകളില്‍ ആവേശ പൂര്‍വ്വം പുരോഗമിക്കുന്നു.
ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്,ചര്‍ച്ച്
ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ:അനീഷ് ജോണ്‍ റെജിസ്‌ട്രേഷന്റെ ഉത്ഘാടനം ആന്‍ഡ്രൂസ് സ്‌കറിയയ്ക്കും ,സൂസന്‍ ആന്‍ഡ്രൂസിനും റജിസ്‌ട്രേഷന്‍ ഫോം നല്കി നിര്‍വ്വഹിച്ചു.ലോഗോയുടെ പ്രകാശനം ബിജു ജോസഫ് (ട്രസ്റ്റി), ജേക്കബ് സ്‌കറിയ (സെക്രട്ടറി), ഫാ: അനീഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്,ലൂക്കന്‍ 
ലൂക്കന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ:ജോര്‍ജ്ജ് തങ്കച്ചന്‍ നേതൃത്വം നല്കി. ബിനോയ് ഫിലിപ്പ് റജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി .ലോഗോ പ്രകാശനം ഇടവക സെക്രട്ടറിയുടെയും ,ട്രസ്റ്റിയുടെയും നേതൃത്വത്തില്‍ ഫാ: ജോര്‍ജ്ജ് തങ്കച്ചന്‍ നിര്‍വ്വഹിച്ചു.

കോര്‍ക്ക്, ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

കോര്‍ക്ക്, ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക വികാരി ഫാ:സഖറിയ ജോര്‍ജ്ജിന്റെ പക്കല്‍ നിന്നും കുര്യാക്കോസ് ജോര്‍ജ്ജ് റജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി.ലോഗോയുടെ പ്രകാശനം തോമസ് മാത്യു ( ട്രസ്റ്റി),ജോബി എബ്രഹാം (സെക്രട്ടറി ),ഇടവക വികാരി ഫാ:സഖറിയ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

മെയ് 5,6,7 (ശനി,ഞായര്‍,തിങ്കള്‍)എന്നീ ദിവസങ്ങളിലായി വാട്ടര്‍ഫോര്‍ഡിലെ മൌണ്ട് മെല റിയില്‍ വച്ചു നടത്തപ്പെടുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (അയര്‍ലന്‍ഡ് റീജിയണ്‍) ഫാമിലി കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി കമ്മറ്റി അറിയിച്ചു.
(വാര്‍ത്ത : ഷാജി ജോണ്‍ പന്തളം)

Scroll To Top