Thursday October 18, 2018
Latest Updates

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാമിലി കോണ്‍ഫറന്‍സ് വാട്ടര്‍ഫോര്‍ഡില്‍ ,ലോഗോ പ്രകാശനം നടത്തി

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാമിലി കോണ്‍ഫറന്‍സ് വാട്ടര്‍ഫോര്‍ഡില്‍ ,ലോഗോ പ്രകാശനം നടത്തി

വാട്ടര്‍ഫോര്‍ഡ് :: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച് അയര്‍ലണ്ട് റീജിയണിന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് വാട്ടര്‍ഫോര്‍ഡിലുള്ള മൗണ്ട് മെലറിയില്‍ വച്ച് 2018 മെയ് 5,6,7 (ശനി,ഞായര്‍,തിങ്കള്‍ ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. ഫാമിലി കോണ്‍ഫറന്‍സിന്റെ മൂന്നോടിയായി ഒരുക്കിയ ലോഗോയുടെ പ്രകാശനം ഫാദര്‍ സഖറിയാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

,വാട്ടര്‍ഫോര്‍ഡിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ കുര്‍ബ്ബാനാനന്തരം സെക്രട്ടറി സിജു റ്റി.അലക്‌സിന്റെയും ,ട്രസ്റ്റീ ഷാജി മത്തായിയുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് ഇടവക വികാരി ]ഫാദര്‍ സഖറിയ ജോര്‍ജ്ജ് 2018 ഫാമിലി കോണ്‍ഫറന്‍സ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

കോണ്‍ഫെറെന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഫാദര്‍ ജോര്‍ജ്ജ് തങ്കച്ചന്‍,ഫാദര്‍ നൈനാന്‍ കുര്യാക്കോസ് ,ഫാദര്‍ എല്‍ദോ വര്‍ഗീസ് ,ഫാദര്‍ അനീഷ് ജോണ്‍ ,=ഫാദര്‍ സഖറിയാ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
(വാര്‍ത്ത :ഷാജി ജോണ്‍ പന്തളം.)

Scroll To Top