Tuesday May 22, 2018
Latest Updates

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ്   ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍  അയര്‍ലണ്ടില്‍ ഒരിടമുണ്ടോ ?

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ്   ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍  അയര്‍ലണ്ടില്‍ ഒരിടമുണ്ടോ ?

ഡബ്ലിന്‍ :ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തകരാറിലാവുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് …ഇതൊന്നു നന്നാക്കി തരാന്‍ ആളുണ്ടോ?

മിക്‌സിയായാലും,അയണ്‍ ബോക്സായാലും,പ്രഷര്‍ കുക്കറായാലും ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഒരു ഇലക്ട്രോണിക്ക് ഉപകരണം കേടായാല്‍ ഉപേക്ഷിച്ച് കളയാന്‍ താത്പര്യമില്ലാത്തവരാണ് മലയാളികളില്‍ ഭൂരിപക്ഷവും.

ഇതിനൊക്കെ പരിഹാരമൊരുക്കി ഡബ്ലിനിലെ ടോം കണ്ടനാട്ടിലാണ് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്ക് റിപ്പയറിംഗ് ജോലികള്‍ ചെയ്യുന്ന ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്.ടൂളുകളും സ്‌പെയര്‍ പാര്‍ട്‌സുകളും കേരളത്തില്‍ നിന്നും എത്തിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ നിന്നുമുള്ള പുതിയ പ്രഷര്‍ കുക്കറുകളും,മിക്‌സികളുമടക്കമുള്ള എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. ഇന്ത്യന്‍ നിര്‍മ്മിത മിക്‌സിയുടെ പവര്‍ പോയിന്റ് മാറ്റി ഫിക്‌സ് ചെയ്യാന്‍ നിരവധി പേര്‍ എത്തുന്നുണ്ടെന്ന് ടോം പറയുന്നു.

റിപ്പയര്‍ ചെയ്യേണ്ട സാധനങ്ങള്‍ ബ്‌ളാക്ക് റോക്കിലെ ഏഷ്യന്‍ ഷോപ്പില്‍ എത്തിക്കുകയോ,ടോമിനെ നേരിട്ട് വിളിച്ച് സഹായം തേടുകയോ ചെയ്യാം.(ഫോണ്‍:0872383009)

IRISH MALAYALI NEWS

Scroll To Top