Wednesday November 22, 2017
Latest Updates

ഇന്ത്യന്‍ ആധാര്‍ മാതൃകയില്‍  അയര്‍ലണ്ടിന് പി എസ് സി കാര്‍ഡ് നിര്‍ബന്ധിതമാക്കുന്നു

ഇന്ത്യന്‍ ആധാര്‍ മാതൃകയില്‍  അയര്‍ലണ്ടിന് പി എസ് സി കാര്‍ഡ് നിര്‍ബന്ധിതമാക്കുന്നു

ഡബ്ലിന്‍ :ഇന്ത്യയിലേതിനു സമാനമായി അയര്‍ലണ്ടിലും ആധാര്‍ കാര്‍ഡ് .പാസ്പോര്‍ട്ടിനായാലും ഡ്രൈവിംഗ് ലൈസന്‍സിനായാലും അപേക്ഷിക്കണമെങ്കില്‍ പബ്ലിക്ക് സര്‍വീസ് കാര്‍ഡ് (പിഎസ്സി) നിര്‍ബന്ധിതമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പാസ്പോര്‍ട്ടിനായാലും ഡ്രൈവിംഗ് ലൈസന്‍സിനും അടുത്തവര്‍ഷം മുതല്‍ പിഎസ്സി കാര്‍ഡ് നിര്‍ബന്ധിതമാക്കും.നേരത്തെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും മറ്റും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് 2012മുതല്‍ ഇത്തരം കാര്‍ഡുകള്‍ നല്‍കാറുണ്ടായിരുന്നു.ഭാവിയില്‍ സര്‍ക്കാരിന്റെ എല്ലാവിധ സേവനങ്ങള്‍ക്കും ഭാവിയില്‍ പിഎസ്സി കാര്‍ഡ് നിര്‍ബന്ധിതമാക്കാനാണ് പദ്ധതി.

2012മുതല്‍ പിഎസ് സി കാര്‍ഡ് പരിഗണനയിലുള്ളതാണ്.2016നകം എല്ലാ സേവനങ്ങളും ഈ കാര്‍ഡുപയോഗിച്ചായിരിക്കണമെന്നും തീരുമാനിച്ചിരുന്നു.എന്നിരുന്നാലും സാമൂഹികക്ഷേമ വകുപ്പില്‍ മാത്രമായി അത് ഒതുങ്ങി നിന്നു.

2016നകം 3 മില്യന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി സാമൂഹികക്ഷേമ വകുപ്പ് കാര്‍ഡുകള്‍ വാങ്ങുകയും ചെയ്തു.2017 മെയ്11വരെ 2.6മില്യന്‍ കാര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.എന്നിരുന്നാലും മൂന്ന് മില്യന്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമായില്ല. ഡ്രൈവിംഗ് ലൈസന്‍സിനും പാസ്പോര്‍ട്ടിനും ഇത് നിര്‍ബന്ധിതമാക്കുന്നതോടെ മൂന്ന് മില്യന്‍ എന്ന പ്രഖ്യാപിത ലക്ഷ്യം നേടാന്‍ ആകുമെന്നാണ് കരുതുന്നത്.

തുടര്‍ന്ന് രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ഇത് നിര്‍ബന്ധിതമാക്കും.അതിനായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളേയും കാര്‍ഡുമായി ബന്ധിപ്പിക്കും.അങ്ങനെ വരുമ്പോള്‍ പൗരന്മാരുടെ ആധികാരിക രേഖയായി പിഎസ് സി കാര്‍ഡ് മാറും.രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഒരു കുടക്കീഴിലാക്കാനും പിഎസ് സി കാര്‍ഡിലൂടെ സാധ്യമാകും.

റവന്യുവില്‍ ഓണ്‍ലൈന്‍ ടാക്സ് സേവനത്തിന്,വിദ്യാഭ്യാസവകുപ്പില്‍ എസ്യുഎസ്ഐ ഗ്രാന്റിനും(2018മുതല്‍)സ്‌കൂള്‍യാത്രയ്ക്കും ഓണ്‍ലൈന്‍ ടീച്ചര്‍ സേവനത്തിനുമെല്ലാം കാര്‍ഡ് ആവശ്യമാകും.വാഹന നികുതി നല്‍കുന്നതിനും വാഹന ഉടമസ്ഥത കൈമാറുന്നതിനും കൃഷി വകുപ്പിന്റെ ഓണ്‍ലൈന്‍ സേനങ്ങള്‍ക്കും നീതിന്യായ വകുപ്പിലെ നാഷണല്‍ ഏജ് കാര്‍ഡിനും ആധാരമാക്കുന്നത് പിഎസ്സി ആകും.അതുപോലെ ആരോഗ്യ വകുപ്പില്‍ നടപ്പാക്കുന്ന പേഷ്യന്റ് പോര്‍ട്ടലിനും ജയിലുകള്‍ സന്ദര്‍ശിക്കുന്നതിനും മറ്റും തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടി വരും.

Scroll To Top