Thursday January 19, 2017
Latest Updates

ഇന്ത്യഐറിഷ് സഹകരണ കരാറുകള്‍ തയാറാക്കാന്‍ മന്ത്രി ബ്രൂട്ടന്‍ 24 ന് ഇന്ത്യയിലെത്തും 

ഇന്ത്യഐറിഷ് സഹകരണ കരാറുകള്‍ തയാറാക്കാന്‍ മന്ത്രി ബ്രൂട്ടന്‍ 24 ന് ഇന്ത്യയിലെത്തും 

ഡബ്ലിന്‍:പുതിയ നിക്ഷേപ വ്യാപാര സാധ്യതകള്‍ തേടി തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്റെ ഒന്‍പത് ദിവസത്തെ ഗള്‍ഫ്, ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു.

ഐറിഷ് വ്യവസായ പ്രമുഖരുമായി ചര്‍ച്ചയോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. അഗ്രിടെക് ക്ലയന്റ് കമ്പനി, ഏവിയേഷന്‍ ക്ലയന്റ് കമ്പനി, വാട്ടര്‍ ടെക്‌നോളജി ക്ലയന്റ് കമ്പനി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ ശേഷം ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാനുമായും മന്ത്രി ചര്‍ച്ച നടത്തി. 

നാളെ റിയാദിലും മറ്റന്നാള്‍ ദോഹയിലുമാണ് മന്ത്രിയുടെ പരിപാടികള്‍. പിന്നീട് അബുദാബിയിലെ പരിപാടികള്‍ക്കു ശേഷം 24 ആം തിയ്യതിയോടെ അദ്ദേഹം ഇന്ത്യയിലെത്തും. 24 നും 25നും ഇന്ത്യയില്‍ തുടരുന്ന അദ്ദേഹം വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍, മറ്റു വ്യവസായ പ്രമുഖര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. പല സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചേക്കുമെന്നാണ് കരുതുന്നത്.

Scroll To Top