Friday May 26, 2017
Latest Updates

ഇനി 150 വീടിന് ഒരു ഗാര്‍ഡ;അയര്‍ലണ്ടില്‍ പുതിയ പദ്ധതി വരുന്നു

ഇനി 150 വീടിന് ഒരു ഗാര്‍ഡ;അയര്‍ലണ്ടില്‍ പുതിയ പദ്ധതി വരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനി മുതല്‍ 150 വീടിന് ഒരു ഗാര്‍ഡ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ 150 വീടിനും ഒരു ഗാര്‍ഡയെ വീതം നിയമിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

പ്രാഥമിക ഘട്ടത്തില്‍ തലസ്ഥാന നഗരിയായ ഡബ്ലിനില്‍ മാത്രമേ പദ്ധതി നടപ്പിലാക്കൂ. അടുത്ത ഘട്ടത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

നിയമിക്കപ്പെടുന്ന ഓരോ ഗാര്‍ഡയും തങ്ങള്‍ക്ക് ഉത്തരവാദിത്വത്തിലുള്ള ഓരോ വീടുകളിലെയും വീട്ടുകാരെ സംബന്ധിച്ച വിവരങ്ങള്‍ ഗാര്‍ഡ അറിഞ്ഞിരിക്കണം. തുടര്‍ന്ന് ഇവരുടെ ഏതാവശ്യത്തിനും സേവന സന്നദ്ധരായി നിലകൊള്ളണം എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ ഇരകളായവരുടെ സംരക്ഷണ ചുമതലയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. നിലവിലെ
കണക്ക് പ്രകാരം വിവിധ കുറ്റകൃത്യങ്ങളുടെ ഇരകളായ 43,000 പേരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.

Scroll To Top