Tuesday October 16, 2018
Latest Updates

ഇനി വരുന്നു…. കൊക്ക കോളയുടെ സ്വന്തം മദ്യം !

ഇനി വരുന്നു…. കൊക്ക കോളയുടെ സ്വന്തം മദ്യം !

ടോക്കിയോ:ജപ്പാനില്‍ ആള്‍ക്കഹോളിക് ഉത്പന്നങ്ങള്‍ തുടങ്ങാനുള്ള തീരുമാനം അറിയിച്ച് കോക്ക കൊളാ. കമ്പനിയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ അസാധാരണ മുന്നേറ്റമാണ് ജപ്പാനിലെ പരീക്ഷണം എന്ന് കൊക്ക കോളയുടെ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡനോ പറഞ്ഞു. ഇതാദ്യമായാണ് കൊക്ക കോള ജപ്പാനില്‍ ആള്‍ക്കഹോളിക് ഉത്പന്നങ്ങള്‍ ഇറക്കുന്നത്. ചു-ഹി എന്ന് പേര് നല്‍കിയിട്ടുള്ള മദ്യം അരിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മദ്യവും ഫ് ളേവറുകളും ചേര്‍ത്ത് ചെറിയ ബോട്ടിലുകളില്‍ വില്‍പ്പന നടത്തും. ബിയറിന് സമാനമായ മദ്യമാണ് കൊക്ക കോള ലക്ഷ്യമിടുന്നത്. മദ്യത്തിന് താരതമ്യേന വലിയ മാര്‍ക്കറ്റുള്ള ജപ്പാനില്‍ വില്‍പന നടത്തിയശേഷം മാത്രമേ മറ്റു രാജ്യങ്ങളിലെത്തൂ എന്നാണ് സൂചന

മുന്തിരി, സ്‌ട്രോബെറി, കിവി, വെളുത്ത പീച്ച് തുടങ്ങിയ നിരവധി വ്യത്യ്‌സ്ത രുചികളില്‍ ചു-ഹി പാനീയങ്ങള്‍ ലഭ്യമാണ്.

സാധാരണയായി മൂന്നു മുതല്‍ ഒമ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഈ പാനീയം ജപ്പാനീസ് പാനീയ കമ്പനികളാണ് വിപണിയിലെത്തിക്കുന്നു.

അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലെ വിപണികളിലും ഉപഭോക്താക്കള്‍ക്ക് മധുരപലഹാരങ്ങള്‍, ഡയറ്റ് കൊളകള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവാക്കുന്നതാണ് കുറഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള പുതിയ പാനീയം ഇറക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് കാരണം.

Scroll To Top